കണ്ണൂർ: കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു. കണ്ണൂര്‍ ഏച്ചുര്‍ സ്വദേശി ജിഷ്ണുവാണ് 26 കൊല്ലപ്പെട്ടത്. കണ്ണൂർ തോട്ടയിലാണ് സംഭവം. ഉച്ചക്ക് രണ്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. കല്യാണ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ജിഷ്ണുവിന് നേരെ ബോംബെറിയുകയായിരുന്നു. കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Read MoreTag: Kerala
കേരളത്തിലെ 1 മുതൽ 12 വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെ; മാർഗരേഖ ഇങ്ങനെ.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 21മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ നടക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ‘ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ അതാത് സ്‌കൂളുകളുടെ സാധാരണ ടൈം ടേബിള്‍ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്. നാളെ മുതല്‍ 1 മുതല്‍…
Read Moreശക്തിയാർജിച്ച് കിഴക്കൻ കാറ്റ്; ബുധനാഴ്ച വരെ കേരളത്തിൽ മഴ മുന്നറിയിപ്പ്.
തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച വരെ മഴകിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴക്കു കാരണം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുള്ളത്. ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മി വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Moreകേരളത്തിലെ അങ്കണവാടിയും സ്കൂളുകളും തിങ്കളാഴ്ച തുറക്കും;
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ കേരളത്തിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുന്നു. സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല. ക്ലാസുകൾ വൈകിട്ട് വരെയാക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതുകൊണ്ടുതന്നെ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (12-02-2022)
കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,31,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,25,011 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6507 പേര്‍ ആശുപത്രികളിലും…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (11-02-2022)
കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,50,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7238 പേര്‍ ആശുപത്രികളിലും…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-02-2022)
കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8194 പേര്‍ ആശുപത്രികളിലും…
Read Moreനാലുമാസത്തിന് ശേഷം കേരള മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം : നീണ്ട നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ചികിത്സയ്ക്കും വിദേശപര്യടനത്തിനും ശേഷം കേരളത്തിലേക്ക് മടങ്ങി എത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. കോവിഡ് അവലോകന യോഗത്തിന് ശേഷമാകും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം.
Read Moreകേരളത്തിലെ മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി.
പാലക്കാട്: രക്ഷപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. ബാബുവിന്റെ കാലിലേത് നിസാര പരിക്കാണെന്നാണ് വിലയിരുത്തല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-02-2022)
കേരളത്തില്‍ 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും…
Read More