തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്ന തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും കിഴക്കന്‍ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം…
Read MoreCategory: CLIMATE
നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്
ബെംഗളൂരു: കർണാടകയുടെ പല ഭാഗങ്ങളിലും ഇന്ന് മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു . സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥയായിരിക്കും. ബെംഗളൂരുവിലും തെക്കൻ ഉൾപ്രദേശങ്ങളിലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും, ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. ബെംഗളൂരുവിൽ പരമാവധി താപനില 27°C (81°F) ഉം കുറഞ്ഞ താപനില 18°C (64°F) ഉം ആയിരിക്കുമെന്ന് പറയപ്പെടുന്നു. തീരദേശ കർണാടകയിൽ മഴയ്ക്ക് സാധ്യത കുറവാണ്. മംഗളൂരു, ഉഡുപ്പി നഗരങ്ങളിൽ ചൂടും തണുപ്പും ഉണ്ടാകും. വടക്കൻ ഉൾപ്രദേശങ്ങളിൽ സാധാരണയായി വരണ്ട കാലാവസ്ഥ തുടരും. കലബുറഗി, ബീദർ, ബാഗൽകോട്ട് എന്നിവിടങ്ങളിൽ സാധാരണ തണുപ്പ് അനുഭവപ്പെടും,…
Read Moreബെംഗളൂരുവില്‍ അതിശൈത്യം തുടരുന്നു; പല പ്രദേശങ്ങളിലും യെല്ലോ അലേര്‍ട്ട്
ബെംഗളൂരു: നഗരത്തിൽ രാവിലെ കനത്ത മൂടൽമഞ്ഞും രാത്രികാലങ്ങളിൽ തണുപ്പും തുടരുകയാണ്. വടക്കൻ കർണാടകയിലെ പല ജില്ലകളിലും താപനില സാധാരണ നിലയേക്കാൾ വളരെ താഴെയാണ്. ബെംഗളൂരു ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞും അതിശൈത്യവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു എയർപോർട്ടിൽ ഏറ്റവും കുറഞ്ഞ താപനിലയിൽ കാര്യമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. വടക്കൻ കർണാടകയിൽ പല ജില്ലകളിലും താപനില സാധാരണ നിലയേക്കാൾ വളരെ താഴെയാണ്. ഡിസംബർ 28 വരെ ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്. വടക്കൻ കർണാടക…
Read Moreകള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയസമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രംഅറിയിച്ചതായി കെ.എസ്.ഡി.എം.എ വ്യക്തമാക്കി. ശനിയാഴ്ച രാത്രി 11.30 വരെ കേരളാ തീരത്ത് 0.2 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
Read Moreബെംഗളൂരുവിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; കാലാവസ്ഥാ റിപ്പോർട്ട്
ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് പതിവ്പോലെ തണുപ്പുള്ള കാലാവസ്ഥയാണ്. നഗരത്തിൽ അടുത്ത 7 ദിവസങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകും. രാത്രിയിൽ പരമാവധി താപനില 26°C (79°F) ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതേസമയം കുറഞ്ഞ താപനില 15°C (59°F) ആയിരിക്കും. അതിനാൽ, രാവിലെ വാഹനമോടിക്കുന്നവർ അൽപ്പം ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ന് ട്രെയിൻ, വ്യോമ സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. ഡിസംബർ മാസത്തിലെ ശരാശരി താപനില 16°C മുതൽ 28°C (60°F മുതൽ 82°F വരെ) ആണ്. നിലവിലെ താപനില ഈ പരിധിയിൽ തന്നെ…
Read Moreബെംഗളൂരുവിൽ 2019 നടന്ന കെ. രഘുനാഥ് കൊലക്കേസിൽ ഡിവൈ.എസ്.പി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ വൻ സ്വത്തുള്ള റിയൽ എസ്റ്റേറ്റ് ഉടമയും മുൻ ആന്ധ്രാപ്രദേശ് എം.പിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം കൈകാര്യം ചെയ്യുന്ന ഡി.കെ. ആദികേശവലുവിന്റെ അടുത്ത വിശ്വസ്തനുമായ കെ. രഘുനാഥ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ആദികേശവലുവിന്റെ മകൻ ഡി.എ. ശ്രീനിവാസ്, മകൾ ഡി.എ. കൽപജ, ബെംഗളൂരുവിലെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഡിവൈ.എസ്.പി എസ്.വൈ. മോഹൻ എന്നിവരാണ് അറസ്റ്റിലായത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിലപ്പെട്ട സെക്യൂരിറ്റി വ്യാജമായി നിർമിക്കൽ, സർക്കാർ സ്റ്റാമ്പുകളുടെയും സീലുകളുടെയും വ്യാജരേഖ നിർമിക്കൽ,…
Read Moreരാത്രിയിൽ കൊടും തണുപ്പ്, പകൽ സമയത്ത് ശക്തമായ വെയിൽ; ഇതെന്താപ്പ ഇങ്ങനെ എന്ന് ജനങ്ങൾ
ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശീതക്കാറ്റ് രൂക്ഷമായി. തണുത്ത കാറ്റിന്റെ ആഘാതം മൂലം ജനജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായി. രാത്രിയിൽ കൊടും തണുപ്പാണെങ്കിലും പകൽ സൂര്യപ്രകാശത്താൽ പ്രകാശപൂരിതമാണ്. വിജയപുരയിൽ 20 വർഷത്തിനിടയിലെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ ഈ ആഴ്ച രാത്രി താപനില 14 ഡിഗ്രി ആയിരിക്കും. തണുപ്പ് രൂക്ഷമായതോടെ വിജയപുര, ബിദാർ, കലബുറഗി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്തിടെ, ബെംഗളൂരുവിൽ 8 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഇപ്പോൾ, വിജയപുര ജില്ലയിലെ ജനങ്ങൾ…
Read Moreതണുപ്പ് കടുത്തു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ബെംഗളൂരു : കർണാടകത്തിൽ തണുപ്പ് കടുത്തതോടെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻമേഖലകളിലാണ് തണുപ്പ് രൂക്ഷമായിരിക്കുന്നത്. കലബുറഗി, ബീദർ, വിജയപുര, ബെളഗാവി, ബാഗൽകോട്ട്, ഹാവേരി, യാദ്ഗിർ, ധാർവാഡ്, കൊപ്പാൾ എന്നീ ജില്ലകളിലാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ബെംഗളൂരുവടക്കം മറ്റിടങ്ങളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് തണുപ്പ് ഏറ്റവും രൂക്ഷമായത് വിജയപുര ജില്ലയിലാണ്. ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞതാപനില ഏഴ് ഡിഗ്രി സെൽഷ്യസാണ്. പത്തുവർഷത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണിത്. അടുത്തദിവസങ്ങളിൽ ഇത് ആറുഡിഗ്രിയായി കുറയുമെന്നാണ് കാലാവസ്ഥാപ്രവചനം. ശീതക്കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിലും ശീതക്കാറ്റുവീശുന്നുണ്ട്. ബെംഗളൂരുവില താപനില 14…
Read Moreകേരളത്തില്‍ രണ്ട് ദിവസം ശക്തമായ; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ്
കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും നൽകി. അതേസമയം തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കൽപേട്ട്,തിരുവള്ളൂർ,കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ഈ ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
Read Moreദിത്വ ചുഴലിക്കാറ്റ്: നവംബർ 30 മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വ ചുഴലിക്കാറ്റ് കർണാടക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഉടൻ തന്നെ ആഞ്ഞടിക്കാൻ സാധ്യത. അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. നവംബർ 30 മുതൽ തമിഴ്‌നാട്, തെലങ്കാന, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ദിത്വ ചുഴലിക്കാറ്റ് കനത്ത മഴയ്ക്ക് കാരണമാകും. സെൻയാർ ചുഴലിക്കാറ്റ് ദുർബലമാകുന്നതോടെ ദിത്വ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്ക് പടിഞ്ഞാറോട്ട് നീങ്ങുമെന്ന്…
Read More