ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന്…

Read More

മോൻതാ ചുഴലിക്കാറ്റ്: സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൽനിന്ന് രൂപപ്പെട്ട മോൻതാ ചുഴലിക്കാറ്റ് കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചു. ഉത്തരകന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബീദർ, കലബുറഗി, യാദ്ഗിർ, വിജയപുര, ബാഗൽകോട്ട്, റായ്ചൂരു, കൊപ്പാൾ, ഗദഗ് എന്നീ ജില്ലകൾക്കാണ് ചൊവ്വാഴ്ചവരെ മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകി. ദക്ഷിണ കന്നഡ ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ചൊവ്വാഴ്ച ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അടുത്ത 24…

Read More

കേരളത്തിൽ നാളെ മുതല്‍ വീണ്ടും മഴ ശക്തമാകും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാ​ഗമായി നാളെ മുതൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി,…

Read More

ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒക്ടോബർ 10 വരെ കനത്ത മഴയ്ക്ക് മുന്നറിയിപ്പ്; വിശദാംശങ്ങൾ

ബെംഗളൂരു: സിലിക്കൺ സിറ്റി ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഞായറാഴ്ച കനത്ത മഴ പെയ്തു. അതുപോലെ, അടുത്ത നാല് ദിവസത്തേക്ക് (ഒക്ടോബർ 10 വരെ) സംസ്ഥാനത്തെ പല ജില്ലകൾക്കും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.. ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂർ പൊതുവെ മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, നേരിയതോ മിതമായതോ ആയ മഴ/ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യത. പരമാവധി താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 29°C ഉം 20°C ഉം ആയിരിക്കും. ഒക്‌ടോബർ 7-ന് തീരദേശ ജില്ലകളിൽ നേരിയതോ അല്ലെങ്കിൽ മിതമായതോ…

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ റെഡ് അലേർട്ട്, വടക്കൻ, തെക്കൻ മേഖലകളിൽ കനത്ത മഴ മുന്നറിയിപ്പ്

ബെംഗളൂരു: ഗണേശ ചതുർത്ഥി ദിനം മുതൽ കർണാടകയിൽ വീണ്ടും മൺസൂൺ ശക്തി പ്രാപിച്ചു. തീരദേശ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, അടുത്ത നാല് ദിവസത്തേക്ക് വടക്കൻ, തെക്കൻ ഉൾപ്രദേശങ്ങളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഉത്തര കന്നഡ, ബെൽഗാം, ബീദർ, കലബുറഗി, ചിക്കമഗളൂരു, കുടക്, ശിവമൊഗ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹാസൻ, വിജയപുര, യാദ്ഗിർ, ഹാവേരി, ഗദഗ്, ധാർവാഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോപ്പൽ, റായ്ച്ചൂർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ…

Read More

കേരളത്തിൽ ഇന്നും മഴ കനക്കും

കേരളത്തിൽ ഇന്നും മഴ കനക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ആണ് ഇന്ന് ശക്തമായ മഴക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഛത്തീസ്ഗഡിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് ആണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ മത്സ്യതൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള –…

Read More

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴു ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും 13, 17,18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

Read More

ബെംഗളൂരുവിൽ കനത്ത മഴ; ഈ ഭാഗങ്ങളിൽ ഗതാഗതം മന്ദഗതിയിൽ ; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിലെ പലയിടങ്ങളിക്കും അടുത്ത 3 മണിക്കൂർ മഴ തുടരും. ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപൂർ ജില്ലകളിൽ മിതമായ മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നാളെ വരെ തീരദേശ പ്രദേശങ്ങൾ ഒഴികെയുള്ള എല്ലാ ജില്ലകൾക്കും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച (ഓഗസ്റ്റ് 10) വൈകുന്നേരം ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു . വാരാന്ത്യം ആസ്വദിക്കാൻ പുറത്തിറങ്ങിയ ആളുകൾ മഴയിൽ കുടുങ്ങി നിരാശരായി വീട്ടിലേക്ക് മടങ്ങി. ബെംഗളൂരുവിലെ ലാൽബാഗ്, ശാന്തിനഗർ, ജയനഗർ, വിജയനഗർ, ജെ.പി.…

Read More

കേരളത്തിൽ കാലവർഷം ശക്തമാകുന്നു

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനക്കുന്നു. വരുന്ന അഞ്ച് ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. കേരളാ – കർണ്ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനും…

Read More

ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത!

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാത്രി കനത്ത മഴ പെയ്തു. അതുപോലെ, അടുത്ത മൂന്ന് ആഴ്ചത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു, വടക്കൻ ഉൾപ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂർ ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ആകാശം പൊതുവെ മേഘാവൃതമായിരിക്കും, നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ ശക്തമായ കാറ്റോ ഉണ്ടാകും. പരമാവധി താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 28°C ഉം 20°C ഉം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ..…

Read More