ചെന്നൈ: തഞ്ചാവൂരില്‍ 12 വയസ്സുകാരി സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. പല്ലത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കവിബാലയാണ് തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്. കൂട്ടുകാരോടൊപ്പം സ്കൂള്‍ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതായും പറയുന്നു. അധ്യാപകർ കവിബാലയെ ഉടൻ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച സ്കൂളില്‍ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ആല്‍ബെൻഡസോള്‍ ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. കവിബാലയും ഇത് കഴിച്ചിരുന്നു. അതേസമയം, ഗുളികയുടെ പാർശ്വഫലമാണോ…
Read MoreCategory: CHENNAI NEWS
പീഡനശ്രമത്തിനിടെ ഗർഭിണിയെ ട്രെയിനിൽ നിന്നും തള്ളിയിട്ടു
ചെന്നൈ: വെല്ലൂരില്‍ പീഡനശ്രമത്തിനിടെ യുവാവ് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ച രാത്രിയാണ് യുവാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. വെല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ് 36കാരി. നാലുമാസം ഗർഭിണിയായ ആന്ധ്ര ചിറ്റൂർ സ്വദേശിക്ക് നേരേയായിരുന്നു ട്രെയിനില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ലൈംഗികാതിക്രമം നടന്നത്. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയില്‍ ടൈലറിങ് ജോലി ചെയ്യുന്ന 36കാരി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.…
Read Moreഎട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് ബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ
ചെന്നൈ: കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി സ്കൂളിലേക്ക് വരാതായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയെ അന്വേഷിച്ച് സ്കൂള്‍ പ്രിൻസിപ്പല്‍ എത്തിയപ്പോള്‍ കുട്ടി വിവരം പറയുകയായിരുന്നു. പിന്നാലെ മൂന്നു അധ്യാപകരെയും സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തു.
Read Moreസർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി
ചെന്നൈ: തമിഴ്‍നാട്ടിലെ സർക്കാർ സ്കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തി. ധർമപുരി ജില്ലയിലെ ഹരൂരിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴ് വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്കൂളിലെ 800 ഓളം വിദ്യാർത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിയ ശേഷമാണ് ഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തുന്നത്. തുടർന്ന് അദ്ധ്യാപകർ ഇടപെട്ട് വിദ്യാർത്ഥികള്‍ ഭക്ഷണം കഴിക്കുന്നത് തടയുകയായിരുന്നുവെന്ന് ഹരൂർ എംഎല്‍എ വി സമ്പത്ത് പറഞ്ഞു. ദേഹാസ്വസ്ഥയാണ് അനുഭവപ്പെട്ട ഏഴ് വിദ്യാർത്ഥികളെ ഹരൂരിലെ സർക്കാർ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളെത്തി…
Read Moreഗോൾ പോസ്റ്റ് വീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചെന്നൈ:ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ദാരുണമായ സംഭവം. ആവഡിയിലെ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വിക്. ക്വാര്‍ട്ടേഴ്സില്‍ വൈകിട്ട് കളിക്കുന്നതിനിടെ കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു.അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreകാരറ്റ് കഷ്ണം തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: കാരറ്റ് കഷ്ണം തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷര്‍മെന്‍പെട്ടിലെ വിഗ്‌നേഷ് -പ്രമീള ദമ്പതികളുടെ മകള്‍ ലതിഷ ആണ് മരിച്ചത്. കൊരുക്കുപ്പെട്ടയില്‍ പ്രമീളയുടെ വീട്ടില്‍ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreനിയന്ത്രണം നഷ്ടമായ ലോറി അപകടത്തിൽ പെട്ട് 4 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 5.30ന് ആയിരുന്നു സംഭവം. ബംഗളുരു ചെന്നൈ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. മാഹാരാഷ്ട്രയില്‍ നിന്ന് സവാളയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. റോഡിലെ മീഡിയൻ മറികടന്ന് മറുവശത്തെത്തിയ ലോറി രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ആന്ധ്രയില്‍ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഒരു ലോറിയും ആന്ധ്രയില്‍ നിന്നുതന്നെ കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന മറ്റൊരു ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്. സവാളയുമായി വരികയായിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ തല്‍ക്ഷണം…
Read More‘റാവുത്തർ’ ക്ക് വിട; നടൻ രംഗ രാജു അന്തരിച്ചു
ചെന്നൈ: മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദില്‍ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു.
Read Moreതമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ 7 മരണം; നിരവധി പേർക്ക് പരിക്ക്
ചെന്നൈ: പൊങ്കല്‍ ദിനത്തില്‍ തമിഴ്‌നാട്ടില്‍ ഉടനീളം നടന്ന ജെല്ലിക്കെട്ട്, മഞ്ഞുവിരട്ട് മത്സരാഘോഷങ്ങളില്‍ ഏഴു പേർ കൊല്ലപ്പെട്ടു. കാണികളില്‍പ്പെട്ടവരും ഒരു കാള ഉടമയുമാണ് മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കാളകളും ചത്തു. പുതുക്കോട്ടയില്‍ പരിപാടിക്കിടെ ഒരു കാളയും ശിവഗംഗയിലെ സിറവയല്‍ മഞ്ഞുവിരട്ടില്‍ മറ്റൊരു കാളയും ചത്തതായി പൊലീസ് പറഞ്ഞു. സിറവയലിലെ ‘മഞ്ഞുവിരട്ടില്‍’ പങ്കെടുക്കാൻ കാളയെ കൊണ്ടുവന്ന ആവന്ധിപ്പട്ടി ഗ്രാമത്തിലെ തനീഷ് രാജയും ജെല്ലിക്കെട്ടിനിടെ കിണറ്റില്‍ വീണ കാളയും ജീവൻ വെടിഞ്ഞു. കാളയെ പിടിക്കാൻ കിണറ്റില്‍ ചാടിയ രാജയും കാളയും മുങ്ങിമരിക്കുകയായിരന്നു. 150 ചൂണ്ടക്കാരും 250 കാളകളും…
Read Moreജയം രവി പേര് മാറ്റി; ഇനി പുതിയ പേരെന്ന് താരം
ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ‘ജയം രവി’ പേരുമാറ്റി. ഇനിമുതല്‍ ‘രവി’ അല്ലെങ്കില്‍ ‘രവി മോഹൻ’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രവി ഇക്കാര്യം അറിയിച്ചത്. നടന്റെ ആരാധക കൂട്ടായ്മ ‘രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ’ എന്ന പേരില്‍ അറിയപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു. സുഹൃത്തുക്കളെയും ആരാധകരെയും മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്താണ് നടൻ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ… “ഈ ദിവസം മുതല്‍ ഞാൻ രവി/രവി മോഹൻ എന്ന പേരില്‍ അറിയപ്പെടും. എന്റെ വ്യക്തിപരവും…
Read More