ബെംഗളൂരു: കർണാടകയിൽ പാൽ വില വർധിപ്പിച്ചതിന് പിന്നാലെ തൈരുൾപ്പെടെയുള്ള അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയിലും വൻ വർധനവ്. നന്ദിനി തൈരിന്റെ വില ലിറ്ററിന് 14 രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ തൈരിന്റെ വില 54 രൂപയിൽ നിന്ന് 68 രൂപയായി ഉയർന്നു. അര ലിറ്റർ തൈര് പാക്കറ്റിന് 6 രൂപ വർധിച്ച് 28 രൂപയിൽ നിന്ന് 34 രൂപയിലുമെത്തി. നേരത്തെ നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പുതുക്കിയ പാലിലെയും തൈരിലെയും നിരക്കുകൾ ഇന്ന് മുതൽ സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വരും.
Read MoreAuthor: News Desk
സംസ്ഥാനമൊട്ടാകെ കന്നഡ രാജ്യോത്സവ ലഹരിയിൽ; കണ്ഠീരവ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും
ബെംഗളൂരു: 71-ാമത് കന്നഡ രാജ്യോത്സവം കർണാടകയിലുടനീളം പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രധാന ചടങ്ങിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി സംസ്ഥാനത്തെ അഭിസംബോധന ചെയ്യും. വർണ്ണാഭമായ ഘോഷയാത്രയും ദേശീയഗാനാലാപനവും ആഘോഷങ്ങളുടെ പ്രധാന ആകർഷണമാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം, രാജ്യോത്സവ ആഘോഷങ്ങൾക്കിടയിലും സംസ്ഥാനത്ത് കരിമ്പ് കർഷകരുടെ പ്രതിഷേധം ശക്തമാകുകയാണ്. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരും ഫാക്ടറി ഉടമകളും നിലപാട് വ്യക്തമാക്കാത്തതിൽ പ്രതിഷേധിച്ച്…
Read Moreബെംഗളൂരുവിലേക്ക് ജീവൻരക്ഷാ യാത്ര; മെട്രോയിൽ ‘പ്രത്യേക പാഴ്സൽ’; ട്രാക്ക് ഒഴിപ്പിച്ചു, അട്ടിഗുപ്പയിലേക്ക് പഞ്ഞത് കേവലം 37 മിനിറ്റിൽ!
ബെംഗളൂരു: അടിയന്തിര വൈദ്യസഹായത്തിനായി മനുഷ്യവൃക്ക അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിച്ച് മാതൃകയായി ബെംഗളൂരു ‘നമ്മ മെട്രോ’. കോലാറിലെ ജാലപ്പ ആശുപത്രിയിൽ നിന്ന് നാഗരഭാവിയിലെ ഫോർട്ടിസ് ആശുപത്രിയിലേക്കുള്ള അവയവ മാറ്റശസ്ത്രക്രിയക്കായാണ് മെട്രോ സംവിധാനം ഉപയോഗപ്പെടുത്തിയത്. വെള്ളിയാഴ്ച (ഒക്ടോബർ 30) ഉച്ചകഴിഞ്ഞ് ബെന്നിഗനഹള്ളി സ്റ്റേഷനിൽ നിന്ന് അട്ടിഗുപ്പ സ്റ്റേഷൻ വരെയുള്ള മെട്രോ യാത്ര കേവലം 37 മിനിറ്റുകൊണ്ട് പൂർത്തിയാക്കിയാണ് അവയവം സുരക്ഷിതമായി എത്തിച്ചത്. 37 മിനിറ്റിൽ ജീവന്റെ തണൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) പുറത്തുവിട്ട വാർത്താക്കുറിപ്പ് പ്രകാരം, ഉച്ചകഴിഞ്ഞ് 2.58-ഓടെ ബെന്നിഗനഹള്ളി സ്റ്റേഷനിൽ നിന്ന് മെട്രോ…
Read Moreകപ്പിലെ കാപ്പി മുതൽ ബേക്കറി പലഹാരം വരെ; കൽപ്പിച്ചതിലും വലിയ വിലക്കയറ്റത്തിലേക്ക് ബെംഗളൂരു?
ബെംഗളൂരു നിവാസികളുടെ പ്രഭാത കാപ്പിയും ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും ഇനി കൂടുതൽ ചെലവേറിയതാകും. സംസ്ഥാന സർക്കാർ നന്ദിനി പാൽ വില ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ചതാണ് ജനങ്ങൾക്ക് തിരിച്ചടിയാകുന്നത്. നവംബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇതോടെ നീല പാക്കറ്റിലുള്ള ടോൺഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും. പാൽ വിലയിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് പാലിനെയും അനുബന്ധ ഉൽപ്പന്നങ്ങളെയും ആശ്രയിച്ച് പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാരെയും ഹോട്ടൽ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ദർശിനികൾ, ബേക്കറികൾ, മിഠായിക്കടകൾ…
Read Moreസൗജന്യമായി ചായയും കാപ്പിയും ചോദിച്ച് ബെംഗളൂരു ബേക്കറിയിൽ റൗഡികളുടെ അക്രമം
ബെംഗളൂരു: നഗരത്തിലെ പീനിയ എച്ച്എംടി ലേഔട്ടിലുള്ള രത്തൻ ബേക്കറിയിൽ ഇന്നലെ രാത്രി ഒരു കൂട്ടം അക്രമികൾ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. താൻ ജയിലിൽ പോയിട്ടുള്ള റൗഡിയാണെന്ന് അവകാശപ്പെട്ട് മഹേഷ്, രജത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബേക്കറിയിൽ ബഹളമുണ്ടാക്കിയത്. തങ്ങൾക്കും ഒപ്പമുള്ളവർക്കും സൗജന്യമായി ചായയും കാപ്പിയും നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു തുടക്കം. എന്നാൽ ആവശ്യം നിരസിച്ചതോടെ ഗ്ലാസ് കുപ്പികൾ വീശി ബേക്കറി ഉടമയെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടമയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. തുടർന്ന് ബേക്കറിയിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചുതകർത്ത് വൻ നാശനഷ്ടം വരുത്തുകയും ചെയ്തു.…
Read Moreബെംഗളൂരുവിൽ ചാറ്റ്സ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരു ആർ.ആർ. നഗറിലെ പട്ടങ്കരെക്ക് സമീപമുള്ള ഒരു ചാറ്റ്സ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബബ്ലു, ലക്ഷ്മമ്മ, ഒമ്പത് വയസ്സുള്ള ഒരു ആൺകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ ഉടൻ ആർ.ആർ. നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ബി.ജി.എസ്. (BGS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സിലിണ്ടർ പൊട്ടിത്തെറിച്ച് ചാറ്റ്സ് കട പൂർണ്ണമായും തകർന്ന നിലയിലാണ്. ധാരാളം ആളുകൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന സമയത്തായിരുന്നു അപകടമെങ്കിൽ വലിയൊരു…
Read Moreകഴുത്തിൽ കുരുങ്ങുന്ന ‘മരണക്കയർ’! കളി കാര്യമായതോടെ പോലീസ് റെയ്ഡ്; പട്ടം വിൽപ്പനയും പൂട്ടിക്കെട്ടി
ബെംഗളൂരു : ഹുബ്ബള്ളി-ധാർവാഡ് നഗരങ്ങളിൽ ചില്ലുപൊടി പൂശിയ മാഞ്ച നൂലുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചതോടെ കർശന നടപടികളുമായി പോലീസ് രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം മാഞ്ച നൂൽ കഴുത്തിൽ കുരുങ്ങി വിദ്യ ഗൗഡ (38) എന്ന സ്ത്രീ മരിച്ചതിനെ തുടർന്ന് പോലീസ് പ്രദേശത്തെ കടകളിൽ പരിശോധന നടത്തുകയും വൻതോതിൽ മാഞ്ച നൂലുകൾ പിടിച്ചെടുക്കുകയും ചെയ്തു. മാഞ്ച ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോലീസിന്റെ കർശന നിലപാട് കാരണം പ്രാദേശിക വിപണിയിൽ മാഞ്ച വിപണനം നിലച്ചെങ്കിലും ഇത് സാധാരണ പട്ടം വിൽപ്പനയെ…
Read Moreനൈറ്റ് ഷിഫ്റ്റിനെച്ചൊല്ലി തർക്കം: പിസ്സ ഔട്ട്ലെറ്റിൽ അക്രമം നടത്തി ഡെലിവറി ബോയ്സ്; ഇരുചക്രവാഹനം കത്തിച്ചു
ബെംഗളൂരു: ബെംഗളൂരു വർത്തൂരിലെ മോജോ പിസ്സ (Mojo Pizza) ഔട്ട്ലെറ്റിൽ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ജീവനക്കാരായ ഡെലിവറി ബോയ്സ് അക്രമം അഴിച്ചുവിട്ടു. സ്ഥാപനത്തിലെ ഉപകരണങ്ങൾ തകർക്കുകയും സഹപ്രവർത്തകനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം മാനേജരുടെ ഇരുചക്രവാഹനം ഇവർ തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ ഔട്ട്ലെറ്റ് ജീവനക്കാരായ സുമൻ കുമാർ നായക്, ജിബ്കാന്ത് പൊദ്ദാർ എന്നിവർക്കെതിരെ വർത്തൂർ പോലീസ് കേസെടുത്തു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നതെന്ന് ഔട്ട്ലെറ്റ് മാനേജർ സതീഷ് കുമാർ നൽകിയ പരാതിയിൽ പറയുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ…
Read Moreനടൻ ദർശന്റെ ഭാര്യയും ധൻവീർ ഗൗഡയും തമ്മിൽ 10 കോടിയുടെ പണമിടപാട്: വിവാദം ചൂടുപിടിക്കുന്നു; എഫ്.ഐ.ആറും പ്രതിഷേധവും
ബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച് നടൻ ദർശൻ തുഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയും നടൻ ധൻവീർ ഗൗഡയും തമ്മിലുള്ള 10 കോടി രൂപയുടെ സാമ്പത്തിക ഇടപാട് തർക്കം പുതിയ വഴിത്തിരിവിലേക്ക്. പണമിടപാടുമായി ബന്ധപ്പെട്ട് ധൻവീറിനെതിരെ നിയമവിരുദ്ധ സാമ്പത്തിക ആരോപണങ്ങൾ ഉയരുകയും ഒന്നിലധികം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തതോടെ സംഭവം വലിയ രാഷ്ട്രീയ-സിനിമാ വിവാദമായി മാറിയിരിക്കുകയാണ്. പണമിടപാടും ആദായനികുതി വകുപ്പ് പരാതിയും കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ നിയമപോരാട്ടങ്ങൾക്കും മറ്റ് ചെലവുകൾക്കുമായി വിജയലക്ഷ്മി 10 കോടി രൂപ ധൻവീറിനെ ഏൽപ്പിച്ചിരുന്നതായി മുൻ കോർപ്പറേറ്റർ…
Read Moreദീപാവലി: ബെംഗളൂരുവിൽ 411 താൽക്കാലിക പടക്കക്കടകൾക്ക് അനുമതി; സുരക്ഷ ശക്തമാക്കാൻ എ.ഐ ക്യാമറകളും
ബെംഗളൂരു: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരു നഗരത്തിൽ താൽക്കാലിക പടക്കക്കടകൾ സ്ഥാപിക്കുന്നതിനായി ബംഗളൂരു സിറ്റി പൊലീസും ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയും (GBA) ചേർന്ന് 83 സ്ഥലങ്ങളിലായി 411 പ്ലോട്ടുകൾ കണ്ടെത്തി. ലോട്ടറി വഴിയുള്ള പ്ലോട്ട് വിതരണം, കർശനമായ രേഖാപരിശോധന, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കിയാണ് ഇത്തവണ ലൈസൻസുകൾ നൽകുന്നത്. അഗ്നിശമന സേനയുടെ വിശദമായ പരിശോധനകൾക്ക് ശേഷമാണ് വ്യാപാരികൾക്കായി സ്ഥലങ്ങൾ കണ്ടെത്തിയതെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) കുൽദീപ് കുമാർ ജെയിൻ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചില സ്ഥലങ്ങളിൽ അനുവദിക്കുന്ന കടകളുടെ എണ്ണം…
Read More