ബെംഗളൂരു: കർണാടകയിൽ പാൽ വില വർധിപ്പിച്ചതിന് പിന്നാലെ തൈരുൾപ്പെടെയുള്ള അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയിലും വൻ വർധനവ്. നന്ദിനി തൈരിന്റെ വില ലിറ്ററിന് 14 രൂപയാണ് കൂട്ടിയത്.
ഇതോടെ ഒരു ലിറ്റർ തൈരിന്റെ വില 54 രൂപയിൽ നിന്ന് 68 രൂപയായി ഉയർന്നു. അര ലിറ്റർ തൈര് പാക്കറ്റിന് 6 രൂപ വർധിച്ച് 28 രൂപയിൽ നിന്ന് 34 രൂപയിലുമെത്തി. നേരത്തെ നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
പുതുക്കിയ പാലിലെയും തൈരിലെയും നിരക്കുകൾ ഇന്ന് മുതൽ സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വരും.
