കർണാടകയിൽ വിദ്യാർഥിനിയുടെ വിവാഹബന്ധം തകർക്കാൻ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു : ഗുരു-ശിഷ്യരുടെ പവിത്രമായ ബന്ധത്തിന് കളങ്കം വരുത്തുന്ന വാർത്ത ആണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്.  വിദ്യാർഥിനിയുടെ വിവാഹബന്ധം തകർക്കാൻ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കായികാധ്യാപകൻ അറസ്റ്റിൽ.

പ്രതികെതരെ പോസ്കോ വകുപ്പ്പ്രകാരം പോലീസ് കേസെടുത്തു. വിവാഹബന്ധം തകർക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചതെന്നും തുടർന്ന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

പ്രതിയായ 44 കാരനായ അധ്യാപകൻ പെൺകുട്ടിയുമായി നേരത്തെ സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയ ശേഷം പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഇതിനിടെ കുറ്റാരോപിതനായ അധ്യാപകൻ തന്റെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും പകർത്തി. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു. ഇതോടെ വിവാഹം മുടങ്ങാൻ പ്രതി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത് വൈറലാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts