നിർമ്മാണത്തിൽ വന്ന അപാകത, പൊളിച്ചെടുക്കാൻ പാകത്തിലുള്ള റോഡ്

ബെംഗളൂരു: പൂ പറിച്ചെടുക്കുന്ന ലാഘവത്തില്‍ ഒരു റോഡ് പൊളിച്ചെടുക്കുക എന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എന്നാൽ അങ്ങനെയും ഉണ്ട് റോഡ്.

കര്‍ണാടകയിലെ ഹവേരി താലൂക്കിലെ അക്കുരു ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള റോഡ് ഉള്ളത്. ഈ റോഡിന്‍റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ

നിര്‍മാണത്തില്‍ വന്ന അപാകതയാണ്, പ്രവൃത്തി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ റോഡ് ഈ നിലയിലാവാന്‍ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നത്. കരാറുകാര്‍ കൃത്യമായ അളവില്‍ ടാര്‍ ഉപയോഗിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു . പൊടി നീക്കം ചെയ്യാതെയുള്ള നിര്‍മാണവും പ്രധാനപ്രശ്‌നമായതായി ഇവർ ചൂണ്ടിക്കാട്ടി.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

പ്രവൃത്തി മോശം, റോഡ് അടര്‍ത്തിയെടുത്ത്നാ ട്ടുകാര്‍അക്കൂരിലേക്ക് കാലങ്ങളായി നല്ല റോഡുകള്‍ പണിയാന്‍ അധികൃതര്‍ക്കായിട്ടില്ല. റോഡ് പണി മോശമായതിനാല്‍ മൂന്ന് കിലോമീറ്റര്‍ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞിരിക്കുകയാണ്. 500 മീറ്റര്‍ റോഡ് മാത്രമാണ് കരാറുകാരന്‍ പൂര്‍ത്തിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts