സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രശ്നം പരിഹരിക്കാൻ കൃത്യമായ നടപടികൾ വേണം: എൻജിടി കമ്മിറ്റി മേധാവി

ബെംഗളൂരു : സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രശ്നം പരിഹരിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് കർണാടക ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ബി ആദി, മുനിസിപ്പൽ ഏജൻസിയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ പറഞ്ഞു.

“നഗരത്തിലെ എല്ലാ പൗരന്മാരും, മാലിന്യം തങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് മനസ്സിലാക്കണം, മാലിന്യം ശേഖരിക്കുന്നവർക്ക് നൽകുന്നതിന് മുമ്പ് മാലിന്യം (ഉണങ്ങിയതും നനഞ്ഞതും) വേർതിരിക്കേണ്ടതുണ്ട്. കൂടാതെ ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാന്മാരാണോ എന്ന് പരിശോധിക്കണമെന്നും. 40 ശതമാനം (100 കിലോയിൽ കൂടുതൽ മാലിന്യം) മാലിന്യം ബൾക്ക് ജനറേറ്ററുകളിൽ നിന്നാണ് വരുന്നത്. എത്ര മാലിന്യമാണ് ശേഖരിക്കുന്നത്, എവിടെയാണ് മാലിന്യം തള്ളുന്നത് എന്നതിന്റെ കണക്ക് അധികൃതർ സൂക്ഷിക്കേണ്ടതുണ്ട്,”എന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts