സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടൽ; തൊഴിൽ രഹിതനെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: വിവാഹത്തിന്റെ പേരിൽ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത  36 കാരനായ തൊഴിൽ രഹിതനെ നോർത്ത്-ഈസ്റ്റ് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ സ്വദേശിയായ വിജയ് കുമാർ എസ് ആണ് അറസ്റ്റിലായ പ്രതി. വിജയ് കുമാർ നിരവധി സ്ത്രീകളുടെ സ്വകാര്യ ഫോട്ടോകൾ ശേഖരിച്ച ശേഷം അവരെ ഭീഷണിപ്പെടുത്തി പണം തട്ടി വരുകയായിരുന്നു.

അടുത്തിടെ നടന്ന ഒരു കേസിൽ വിജയ് ഒരു മാട്രിമോണിയൽ സൈറ്റിൽ വച്ച് ഒരു സ്ത്രീയുമായി സൗഹൃദം സ്ഥാപിക്കുകയും അവളെ കണ്ടുമുട്ടുകയും ചെയ്തിരുന്നു, തുടർന്ന് ഇവരുടെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തുകയും പിന്നീട് 50,000 രൂപ നൽകണമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

മാട്രിമോണിയൽ സൈറ്റുകളിൽ സ്ത്രീകളെ ആകർഷിപ്പിക്കുന്നതിനായി വിജയ് സാഹചര്യങ്ങൾക്കനുസരിച്ച് മാധ്യമപ്രവർത്തകനും സിനിമാ കലാകാരനും ഐടി ജീവനക്കാരനുമാണെന്ന് അവകാശപ്പെട്ടിരുന്നതായും തുടർന്ന് പ്രതി മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുടെ ആത്മവിശ്വാസം നേടുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയും ആണ് ചെയ്തിരുന്നത് എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സമാനമായ രീതി ഉപയോഗിച്ച് ഇയാൾ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts