കൂടുതൽ കാശു ചോദിച്ചതിന് ലൈംഗികത്തൊഴിലാളിയെ 4 മണിക്കൂർ ക്രൂരമായി പീഡിപ്പിച്ചു .സംഭവം BTM ലേയൗട്ടിൽ

ലൈംഗികത്തൊഴിലാളിയായ യുവതിയെ BTM ലേയൗട്ടിൽ ഉപദ്രവിച്ചതായി പരാതി .യുവതിയുടെ സ്ഥിരം കസ്റ്റമർ തന്നെയാണ് കേസിലെ വില്ലൻ .സ്ഥിരമായി 1000 രൂപ കൊടുത്തിരുന്ന ഇയാൾ യുവതി 1500 രൂപ ചോദിച്ചതിനെ തുടർന്ന് യുവതിയെ കെട്ടിയിട്ടു ബെൽറ്റ് കൊണ്ട് അടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സിഗെരെറ്റ്‌ കൊണ്ട് പൊളിക്കുകയും ചെയ്തു എന്നാണ് പരാതി .അതുബാ എന്നാണ് പ്രതിയുടെ പേര് എന്ന് പോലീസ് വെളിപ്പെടുത്തി .4 മണിക്കൂർ യുവതിയെ പീഡിപ്പിച്ചശേഷം ജയദേവ ആശുപത്രിക്കു സമീപം ഇറക്കിവിടുകയായിരുന്നു .മൈക്കോലേഔട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ യുവതി ബലാത്സംഗത്തിന് കേസ് എടുക്കേണ്ട എന്ന് നിർദ്ദേശിക്കുകയായിരുന്നു .താൻ ലൈംഗിക തൊഴിലാളി ആണെന്ന് സമ്മതിച്ച യുവതി തന്നെ ഭാര്താവ് ഉപേക്ഷിച്ച ശേഷം ഇ തൊഴിൽ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് അറിയിച്ചു .16 വയസിൽ യുവതി വിവാഹിതയാവുകയായിരുന്നു .സഹോദരിയോടൊപ്പം എത്തിയാണ് യുവതി പരാതി നൽകിയത് .യുവതിയുടെ പരാതി സ്വീകരിച്ച പോലീസ് അതുബയെയും അയാളുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു . പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു . ഇത് നശിപ്പിക്കണം എന്നും യുവതി ആവശ്യപ്പെടുന്നു .ഐ പി സി 354(സി),324,354 എന്നി വകുപ്പുകൾ പ്രകാരം കേസ് ചാർജ് ചെയ്തിട്ടുണ്ട് യുവതി പരസ്പരസമ്മതത്തോടെയാണ് എത്തിയത് എന്ന് വെളിപ്പെടുത്തിയാൽ ബലാത്സംഗത്തിന് കേസ് എടുത്തിട്ടില്ല എന്ന് പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദയാത്രയ്ക്കിടെ ദുരന്തം; കെ.ആർ.എസ് ജലാശയത്തിൽ തോണി മറിഞ്ഞ് മലയാളികളായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us