ബെംഗളൂരു: ഏറ്റവും പുതിയ സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ 37-ാം സ്ഥാനത്തുനിന്നും 28-ാം സ്ഥാനത്തേക്കാണ് നഗരത്തിന് സ്ഥാനക്കയറ്റം ലഭിച്ചത്. ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള 48 നഗരങ്ങളുടെ പട്ടികയിൽ ഒമ്പത് സ്ഥാനങ്ങൾ ഉയർന്ന് ബെംഗളൂരു ശനിയാഴ്ച ‘വേഗതയുള്ള മെഗാസിറ്റി’ അവാർഡ് കരസ്ഥമാക്കി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നൽകുന്ന പുരസ്‌കാരമാണ് സ്വന്തമാക്കിയത്. എന്നാൽ മാലിന്യമുക്ത നഗരത്തിന്റെ റേറ്റിംഗിൽ ബിബിഎംപി ഒരു പോയിന്റ് പോലും നേടിയില്ല എന്നതാണ് ശ്രദ്ധേയം.
ദേശീയ തലത്തിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ബെംഗളൂരു നിരവധി പരിപാടികൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം 6,000 പോയിന്റിൽ 2,656.82 പോയിന്റ് നേടിയ നഗരത്തിന് ഈ വർഷം 3,585.56 പോയിന്റ് ലഭിച്ചു. ഞങ്ങളുടെ ദീർഘകാല സംരംഭങ്ങൾക്കുള്ള അംഗീകാരമായി ഫാസ്റ്റസ്റ്റ് മൂവർ മെഗാസിറ്റി അവാർഡ് ഞങ്ങൾക്ക് ലഭിച്ചു എന്ന് ബിബിഎംപിയുടെ സ്‌പെഷ്യൽ കമ്മീഷണർ (എസ്‌ഡബ്ല്യുഎം) ഡോ ഹരീഷ് കുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.In the "Swachh Survekshan 2021" conducted by Ministry of Housing & Urban Development of Government of India, Bruhat Bengaluru Mahanagara Palike (BBMP) awarded 1st rank as 'Fastest Mover' Mega City. #SwachhBharatMission #SwachhSurvekshan pic.twitter.com/jw2yJRMBOb
— Tushar Giri Nath IAS (@BBMPCOMM) November 20, 2021