ആഹാരശീലത്തിൽ ധാന്യവിഭവങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിൽ കർണാടക മുൻപന്തിയിൽ;കൊഴുപ്പേറിയ മാംസ വിഭവങ്ങൾ കൂടുതലായി കഴിക്കുന്ന മലയാളികളുടെ ആരോഗ്യത്തെ ജീവിതശൈലീ രോഗങ്ങൾ കൂടുതലായി ബാധിക്കുന്നതായും പഠനം.

ബെംഗളൂരു∙ ആഹാരശീലത്തിൽ ധാന്യവിഭവങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിൽ കർണാടക മുൻപന്തിയിൽ. നാഷനൽ ന്യൂട്രീഷ്യൻ മോനിറ്ററിങ് ബ്യൂറോ നടത്തിയ പഠനത്തിൽ ദേശീയതലത്തിൽ മൂന്നാംസ്ഥാനമാണ് കർണാടകയ്ക്ക്. 16 സംസ്ഥാനങ്ങളെ താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ മഹാരാഷ്ട്രയും ഗുജറാത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ധാന്യങ്ങൾ കഴിക്കുന്നതിൽ പിൻനിരയിലുള്ളത് കേരളവും ബിഹാറും അസമുമാണ്. ഇലക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവ കഴിക്കുന്ന കാര്യത്തിലും കന്നഡിഗർ പിശുക്ക് കാണിക്കുന്നില്ല. ഇലക്കറികളും മറ്റുപച്ചക്കറികളും കഴിക്കുന്നതിൽ മലയാളികൾ മടി കാണിക്കുന്നുണ്ട്.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

കൊഴുപ്പേറിയ മാംസ വിഭവങ്ങൾ കൂടുതലായി കഴിക്കുന്നുമുണ്ട്. ജീവിതശൈലീ രോഗങ്ങൾ മലയാളികളുടെ ആരോഗ്യത്തെ കൂടുതലായി ബാധിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയതായി ബ്യൂറോ ഡയറക്ടർ അവുല ലക്ഷ്മയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts