തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും മികച്ച ഭരണ നിര്‍വഹണം കേരളത്തിലെന്ന് പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ്`ഫലം. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നിവ പരിഗണിച്ചാണ് കേരളം നേട്ടം ആവര്‍ത്തിച്ചത്. 18 സംസ്ഥാനങ്ങളുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമതായത്. തമിഴ്‌നാടും തെലങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ഉത്തര്‍പ്രദേശ് അവസാന സ്ഥാനക്കാരായി. കേരളത്തിന്റേത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ബെംഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ
മൊത്തം പ്രകടനത്തില്‍ 1.618 പോയിന്റ് കേരളം നേടിയപ്പോള്‍ തമിഴ്‌നാടിന് 0.897 പോയിന്റ് മാത്രമാണ് നേടാനായത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇടം പിടിച്ചപ്പോള്‍ ചത്തീസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
