യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുന്നു, എല്ലാ നോൺ എസി ബസുകളും നിരത്തിലിറക്കും; ബിഎംടിസി

ബെം​ഗളുരു; കോവിഡ് കേസുകൾ ​ഗണ്യമായി കുറഞ്ഞതോടെ എല്ലാ നോൺ എസി ബസുകളും നിരത്തിലിറക്കുവാൻ തീരുമാനമെടുത്ത് ബിഎംടിസി അധികൃതർ രം​ഗത്ത്.

100 എസി ബസുകൾ ഉൾപ്പെടെ 5100 ബസുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. എന്നാലിത് 5,500 ആക്കി മാറ്റുകയാണ് ലക്ഷ്യം. ഏറെ നാളുകൾക്ക് ശേഷം ബസ് സർവ്വീസ് തുടങ്ങിയപ്പോൾ 1.5 കോടി മാത്രമായിരുന്നു പ്രതിദിന വരുമാനം രേഖപ്പെടുത്തിയത്.

  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

എന്നാൽ നിലവിൽ ഇത് 2.9 കോടി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ബസുകളുടെ എണ്ണം കൂട്ടി സർവീസ് നടത്തിയാൽ പടിപടിയായി വരുമാന വർധന ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഏതാനും ബസുകൾ മെട്രോ ഫീഡർ ബസുകളായും സർവ്വീസ് നടത്തും. ഈ വരുന്ന നവംബർ ആദ്യം മുതൽ ഇലക്ട്രിക് ബസുകളും നിരത്തിലിറങ്ങുവാൻ പോകുകയാണ്. ഇതോടെ ബിഎംടിസിയുടെ വരുമാനത്തിൽ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
[masterslider id="10"]

Related posts