മാറത്തഹള്ളിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; അമ്മയും ഒരു വയസ്സുള്ള മകനും മരിച്ചു

ബെംഗളൂരു : മാറത്തഹള്ളിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അമ്മയും ഒരുവയസ്സുള്ള മകനും മരിച്ചു. ഭർത്താവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ.ആർ. പുരം സ്വദേശികളായ ശ്രീദേവി (21), മകൻ ദീക്ഷിത് എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ശ്രീദേവിയും ഭർത്താവും കുട്ടിയും സഞ്ചരിച്ച ബൈക്കിൽ ധർമപുരിക്കു പോകുമ്പോഴായിരുന്നു അപകടം. റിങ് റോഡിനു സമീപത്തെത്തിയപ്പോൾ ബൈക്കിന്റെ പുറകിൽ ടിപ്പർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ശ്രീദേവിയും മകനും അപകടസ്ഥലത്തുതന്നെ മരിച്ചു. ടിപ്പർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. എച്ച്.എ.എൽ. പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts