കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ.

റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ ടി പിസിആർ പരിശോധന വേണ്ട.

  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം

ആഭ്യന്തര വിമാനയാത്രക്കാർകക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.

കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ആണ് കേന്ദ്ര ഇടപെടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us