“കോവിഡ് കാലത്ത് ബെംഗളൂരു മലയാളികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങളും പ്രതിസന്ധികളും” ബെംഗളൂരുവാർത്ത ക്ലബ് ഹൌസിൽ ചർച്ച നടത്തി.

ബെംഗളൂരു: കഴിഞ്ഞ 5 വർഷക്കാലമായി ബെംഗളൂരു മലയാളികൾ അറിഞ്ഞിരിക്കേണ്ട വാർത്തകൾ എല്ലാം ഞൊടിയിടയിൽ ബെംഗളൂരു മലയാളികളുടെ മുന്നിൽ എത്തിച്ചു കൊടുക്കുന്നതിൽ വലിയ ഒരു പങ്ക് വഹിക്കുന്ന ബെംഗളൂരു വാർത്ത എന്ന ഓൺലൈൻ ന്യൂസ് ചാനലിന്റെ ആദ്യ ക്ലബ് ഹൌസ് ചർച്ച ഇന്നലെ നടത്തി.

“കോവിഡ് കാലത്ത് ബെംഗളൂരു മലയാളികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങളും പ്രതിസന്ധികളും” എന്ന വിഷയത്തിൽ ആയിരുന്നു ചർച്ച. രാഷ്ട്രീയ സാമൂഹിക സാസ്കാരിക രംഗത്തിലെ നിരവധി പേര് ചർച്ചയിൽ പങ്കെടുത്തു.

നോർക്ക യെ പ്രതിനിധീകരിച്ചു ബാംഗ്ലൂർ നോർക്ക റീജിയണൽ ഹെഡ് ശ്രീമതി റീസ, കർണാടക സർക്കാരിന്റെ സംസ്ഥാന അഡ്വൈസറി കമ്മിറ്റിയേ മെമ്പറും എയർഫോഴ്‌സ്‌ കോവിഡ് ഹോസ്പിറ്റൽ ഇൻചാർജുമായ ശ്രീ കെ.കെ പ്രദീപ്, കേരള സമാജം പ്രതിനിധിയും ബാംഗ്ലൂർ നോർത്ത് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ കൂടി ആയ ശ്രീ ജൈജോ ജോസഫ്, കേരള കർണാടക ട്രാവെള്ളേർസ് ഫോറം പ്രതിനിധി ശ്രീ പി.എ.ഐസക്ക്, കെ.എം.സി.സി വൈസ് പ്രസിഡന്റ് ശ്രീ.നാസർ നീലസാന്ദ്ര, ബാംഗ്ലൂർ നോർത്ത് ഡി.സി.സി പ്രസിഡന്റ് ശ്രീ. ജെയ്സൺ ലൂക്കോസ് , “കല” എന്ന സാംസ്‌കാരിക സംഘടനയുടെ പ്രതിനിധി ശ്രീ ജീവൻ തോമസ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ പ്രതിനിധി ശ്രി ബിനു ദിവാകരൻ, മലയാളം മിഷന്റെ പ്രതിനിധി ശ്രി ജോമോൻ സ്റ്റീഫൻ എന്നിവർ സ്‌പീക്കർസ് ആയി പങ്കെടുത്തു.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

കോവിഡ് കാലത്തു ബെംഗളൂരു മലയാളികൾ നേരിടുന്ന യാത്ര പ്രശ്നങ്ങൾ , പാസ് സംബന്ധമായ പ്രശ്നങ്ങൾ, അതിർത്തി ചെക്ക്പോസ്റിലെ പ്രശ്നങ്ങൾ, ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ, കോവിഡ് വാക്‌സിൻ സംബന്ധമായ വിവരങ്ങളും, കോവിഡ് കാലത്തു മലയാളികൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ, കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി നമ്മൾ എടുക്കേണ്ട മുൻകരുതൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി.

  ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

ഈ ചർച്ചയിൽ കേൾവിക്കാരായ പലരും അവസാനം ഉന്നയിച്ച ഒരു അപേക്ഷ ബെംഗളൂരു നഗരത്തിലെ മലയാളി സംഘടനകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള മാർഗ്ഗങ്ങൾ ആയിരുന്നു. നഗരത്തിലെ എല്ലാ മലയാളി സംഘടനകളുടെയും വിവരങ്ങൾ കോർത്തിണക്കി ഒരു വാർത്ത ഉടൻ തന്നെ ബെംഗളൂരു വാർത്ത പ്രസിദ്ധീകരിക്കുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us