സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രി തുറക്കുന്നു

ബെംഗളൂരു: നഗരത്തിൽ സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള താത്‌കാലിക ആശുപത്രിയുടെ നിർമാണം പൂർത്തിയായി. യെലഹങ്കയിലാണ് കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കോവിഡ് ആശുപത്രി പണിതത്.

ബോയിങ്ങ് ഡിഫൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെൽകോ ഫൗണ്ടേഷൻ, കെ.പി.സി.എൽ., നഗരത്തിലെ സന്നദ്ധ സംഘടനയായ ഡോക്‌ടേഴ്‌സ് ഫോർ യു എന്നിവയാണ് ആശുപത്രി നിർമിച്ചത്. ആവശ്യത്തിനനുസരിച്ച് ഇളക്കിമാറ്റാൻ കഴിയുന്ന പ്രത്യേക ബോർഡ് ഉപയോഗിച്ച് 21 ദിവസം കൊണ്ടാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയായത്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

ആശുപത്രിയിലെ വലിയൊരു ശതമാനം ഉപകരണങ്ങളും ലൈറ്റുകളും സൗരോർജ്ജമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആവശ്യമെങ്കിൽ ആശുപത്രി പൊളിച്ചുമാറ്റി മറ്റിടങ്ങളിൽ സ്ഥാപിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. 10 ഐ.സി.യു. കിടക്കകൾ, 20 എച്ച്.ഡി.യു. ( ഹൈ ഡിപ്പൻഡൻസി യൂണിറ്റ്), ഓക്സിജൻ സിലിൻഡർ സൗകര്യമുള്ള 70 കിടക്കകൾ എന്നിവയാണ് ആശുപത്രിയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts