നഗരത്തിൽ ആവശ്യത്തിന് കോവിഡ് വാക്സിൻ സ്റ്റോക്കുണ്ട്: ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിൻ മതിയായ സ്റ്റോക്കുണ്ടെന്ന് ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച അവകാശപ്പെട്ടു.

നഗരത്തിലെ കോവിഡ് 19 വാക്സിനേഷന്റെ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

53,400 ഡോസ് കോവാക്സിൻ ഇപ്പോൾ ലഭ്യമാണ്. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കായി 25,140 ഡോസും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കായി 45,860 ഡോസും കോവിഷീൽഡ് വാക്സിനും ലഭ്യമാണെന്ന് ഗുപ്ത പറഞ്ഞു.

  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

45 വയസും അതിൽ കൂടുതലുമുള്ള ഗുണഭോക്താക്കളെ കണ്ടെത്താൻ ബി ബി എം പി വീടുതോറുമുള്ള സർവേ ആരംഭിച്ചു. രണ്ടാമത്തെ ഡോസ് ലഭിക്കേണ്ട ഗുണഭോക്താക്കളെയും ബി ബി എം പി ബന്ധപ്പെടുന്നുണ്ട് എന്നും ഗുപ്ത പറഞ്ഞു.

ഇന്നുവരെ, ബി ബി എം പി 34.68 ലക്ഷത്തിലധികം വാക്സിനുകൾ നൽകിയിട്ടുണ്ട്, അതിൽ 6.13 ലക്ഷം രണ്ടാമത്തെ ഡോസും ഉൾപ്പെടുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!
[masterslider id="10"]

Related posts