അപകടത്തിൽ ഇരുചക്രവാഹനയാത്രക്കാരൻ മരിച്ചു; കാറോടിച്ച യുവതിക്ക് 6 മാസം തടവ്.

ബെംഗളൂരു :2016 ഫെബ്രുവരിയിൽ നടന്ന അപകടവുമായി ബന്ധപ്പെട്ട്  ഇരുചക്രവാഹനയാത്രക്കാരന്റെ മരണത്തിനിടയാക്കിയ കേസിൽ സ്ത്രീക്ക് മൈസൂരു കോടതി ആറുമാസം തടവും 2,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

എ.ടി.എമ്മിലെ സുരക്ഷാജീവനക്കാരനായ കൃഷ്ണയാണ് മരിച്ചത്.

കൊളംബിയ ഏഷ്യ ആശുപത്രി ഭാഗത്തുനിന്ന് ഫൗണ്ടൻ സർക്കിളിലേക്ക് തന്റെ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന കൃഷ്ണയെ പിന്നിൽനിന്നെത്തിയ സ്ത്രീയുടെ കാർ ഇടിക്കുകയായിരുന്നു.

  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കൃഷ്ണ മൂന്നുമാസത്തിനുശേഷമാണ് മരിച്ചത്.

ബെംഗളൂരു സ്വദേശിനിയായ ഗിരിജാ സ്വാമിയെയാണ് സിറ്റി നാലാം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts