പോലീസ് ഐ ജി യുടെ പേരിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശ്രമം

CYBER ONLINE CRIME

ബെംഗളൂരു: കർണാടക പോലീസ് ഇൻസ്പെക്ടർ ജനറൽ രൂപയുടെ പേരിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഐജി തന്നെയാണ് വിവരം സൈബർ ക്രൈം വിഭാഗത്തിനെ മേൽ നടപടികൾക്കായി അറിയിച്ചത്.

ഐ ജി യുടെ ഫോട്ടോ പതിപ്പിച്ച ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പിന് ശ്രമിച്ചത്.
‘സംഘലീന ശർമ ചൗധരി’ എന്ന പേരിൽ നിർമ്മിച്ച ഫേസ്ബുക്ക് പേജിലൂടെ താൻ ഒരു സർക്കാർ ഉദ്യോഗസ്ഥ ആണെന്നും പാവങ്ങൾക്ക് സഹായം നൽകുന്നതിനായി പണം സംഘടിപ്പിച്ചു വരികയാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ഇത് ശ്രദ്ധയിൽപ്പെട്ട ഐ ജിയുടെ തന്നെ ചില സുഹൃത്തുക്കൾ ഐജിയെ തന്നെ വിവരമറിയിക്കുകയും ബന്ധപ്പെട്ട വിഭാഗത്തിന് തുടർനടപടിക്കായി കൈമാറുകയുമായിരുന്നു.

ഐജിക്ക് നേരിട്ട്തന്നെ ആസാമിൽ നിന്നു ലഭിച്ചിട്ടുള്ള ഫോൺ കോളുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ഇത്തരം ചതികളിൽ പെടരുത് എന്ന് ഐജി തന്നെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts