മൈസൂരുവിൽ നിന്ന് മന്ദകള്ളിയിലുള്ള വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി വോൾവോ ബസ് സർവീസ് ആരംഭിക്കുന്നു

മൈസൂരു: മൈസൂരു നഗരത്തിൽ നിന്ന് മന്ദകള്ളിയിലുള്ള വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി വോൾവോ ബസ് സർവീസ് ആരംഭിക്കുന്നു. ബസ് സ്റ്റാൻഡിൽ നിന്നും വിമാനത്താവളത്തിലേക്ക് ഏകദേശം 52 കി.മി. ദൂരമാണുള്ളത്.

വൻതുക നല്കിയാണ് യാത്രക്കാർ ടാക്സി വാഹനങ്ങളിൽ വിമാനത്താവളത്തിൽ എത്തി ചേർന്നിരുന്നത്. യാത്രക്കാരുടെ പരാതിയെ തുടർന്ന് മൈസൂരു കുടക് എം.പി ശ്രീ. പ്രതാപ് സിൻഹ മുൻകൈ എടുത്ത് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് കെ.എസ്.ആർ.ടി.സി. വോൾവോ ബസ് അനുവദിച്ചത്.

  ഗ്യാസ് തീർന്നു, പക്ഷേ കഞ്ഞിവെള്ളം തിളയ്ക്കും; സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ വരുന്നു!

യാത്രക്കാർക്ക് വിമാനത്താവളത്തിലെത്തിച്ചേരുന്നതിനും വിമാനമിറങ്ങി നഗരത്തിലേക്ക് എത്തിച്ചേരുന്നതിനും സൗകര്യമൊരുക്കുന്നതിനായി വിമാനങ്ങളുടെ സമയക്രമം അനുസരിച്ചാണ് ബസ് സമയങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

നഗരത്തിലെ സിറ്റി ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. 6.15, 9.05, 12.00, 1.45, 2.35, 3.15, 5.50 സമയങ്ങളിലാണ് ബസുകൾ സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്നത്. തിരിച്ച് വിമാനത്താവളത്തിൽ നിന്നും 6.50, 9.40, 12.35, 2.20, 3.10, 3.40, 6.25 സമയങ്ങളിൽ ബസുകൾ നഗരത്തിലേക്കും തിരിക്കും.

കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗോവ, മംഗളൂരു, കലബുറഗി, ബെലഗാവി എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും സർവീസ് നടത്തുന്നത്. സബ്സിഡി നിരക്കിലാണ് ഇവിടെ നിന്നുള്ള മിക്കവാറും വിമാനങ്ങൾ സർവീസ് നടത്തുന്നത് എന്നതിനാൽ സാധാരണക്കാർക്കും യാത്രാനിരക്ക് താങ്ങാവുന്നതാണ്. ഇവിടെ നിന്നുമുള്ള വിമാനം സർവീസിന്റെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us