നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി നാലു പേര്‍ അറസ്റ്റിൽ

ബെംഗളൂരു: നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി ഒരു സ്ത്രീ ഉൾപ്പടെ നാലു പേര്‍ അറസ്റ്റിലായി.

മൈസൂരു സ്വദേശികളായ പ്രശാന്ത് കുമാര്‍ (34), കാര്‍ത്തിക് (28), ആന്ധ്ര സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാര്‍ (46) എന്നിവരാണ് കര്‍ണാടക കത്രിഗുപ്പെ പൊലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബനശങ്കരിയില്‍വെച്ച് സംഘം പിടിയിലായത്.

കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ തോലും ഇവരില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരി, തുമകൂരു, ബന്ദിപ്പൂര്‍, നാഗര്‍ഹോളെ വനമേഖലകളില്‍നിന്നും ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍നിന്നുമാണ് ഇവ ശേഖരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

ഗ്രാമീണരില്‍നിന്നും വേട്ടക്കാരില്‍നിന്നും വന്യമൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്നാണ് പൊലീസിന്റെ നിഗമനം. വനത്തില്‍ ചാകുന്ന മൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന ഗ്രാമീണരില്‍ നിന്നാണ് സംഘം ഇവ വാങ്ങുന്നത്.

പിന്നീട് ആവശ്യക്കാര്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുകയാണു പതിവ്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ നഖങ്ങളും തോലുകളും ഇക്കൂട്ടത്തിലുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. രണ്ടാഴ്ചമുമ്പ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടുപേര്‍ പുലിനഖങ്ങളുമായി നഗരത്തില്‍ പിടിയിലായിരുന്നു.

  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;

ഈ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആഭരണങ്ങളും അലങ്കാരവസ്തുക്കളും നിര്‍മിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
[masterslider id="10"]

Related posts