നഗരത്തിലെ ലഹരിമരുന്ന് കേസ് എൻ.ഐ.എക്ക് കൈമാറാൻ സാദ്ധ്യത.

ബെംഗളൂരു: നഗരത്തിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ലഹരി കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിച്ചേക്കും.

പ്രതികളുടെ തീവ്രവാദ ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്നാണ് ശുപാർശ.

ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ തീരുമാനം നിർണായകമാണ്.

ലഹരിമരുന്ന് കേസുകൾ ബം​ഗളൂരു ന​ഗരത്തിൽ വളരെയധികം കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാ​ഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ യെദ്യൂരപ്പ സർക്കാർ ആവശ്യപ്പെട്ടത്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

കർണാടകത്തിലെ ഇന്റലിജൻസ് സംവിധാനങ്ങളെയെല്ലാം ഉപയോ​ഗിച്ച് തയ്യറാക്കിയ ഈ റിപ്പോർട്ടാണ് ഉടൻ സർക്കാരിന് മുമ്പിൽ എത്തുക.

ന​ഗരത്തിൽ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നി​ഗമനത്തിലാണുള്ളത്.

അത്തരത്തിൽ ഒരു കേന്ദ്ര ഏജൻസി വിഷയത്തിൽ അന്വേഷണം നടത്തണമെന്ന ശുപാർശയോടുകൂടിത്തന്നെയാണ് ആ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുമ്പിലേക്കെത്തുന്നത്.

  കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;

എൻ.ഐ.എ കേസ് അന്വേഷണത്തിനെത്തും എന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts