നാട്ടിലേക്ക്​ തിരിച്ച നാല് മലയാളികൾക്ക് കാറപകടത്തിൽ ദാരുണാന്ത്യം

ബെംഗളൂരു: നാട്ടിലേക്ക്​ തിരിച്ച നാല് മലയാളികൾക്ക് കാറപകടത്തിൽ ദാരുണാന്ത്യം. യെല്ലാപൂരിലാണ് വാഹനാപകടത്തിൽ നാല്​ മലയാളികൾ മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ആറിനാണ്​ അപകടം സംഭവിച്ചത്.

മുംബൈയിൽനിന്ന്​ കാറിൽ നാട്ടിലേക്ക്​ തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്​മാക്ഷി അമ്മ (85), മക്കളായ ഹരീന്ദ്രനാഥ്​ നായർ (62), രവീന്ദ്രനാഥ്​ നായർ (58), രവീന്ദ്രനാഥി​ന്റെ ഭാര്യ പുഷ്​പ ആർ. നായർ (54) എന്നിവരാണ്​ മരിച്ചത്.​

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

ഇവർ സഞ്ചരിച്ച മാരുതി ഇഗ്​നിസ്​ കാർ ​ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്​ഥലത്തുതന്നെ മരിച്ചു. കാർ പൂർണമായി തകർന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന രവീന്ദ്രനാഥ്​ നായരും ഭാര്യ പുഷ്​പയും കാറിൽ ഏതാനും ദിവസം മുമ്പ്​ മുംബയിലെത്തി തങ്ങിയശേഷം പത്​മാക്ഷി അമ്മയെയും ഹരീന്ദ്രനാഥിനെയും കൂട്ടി നാട്ടിലേക്ക്​ പുറപ്പെടുകയായിരുന്നു.

അപകടവിവരമറിഞ്ഞ്​ ബന്ധുക്കൾ സ്ഥലത്തെത്തി. മൃതദേഹങ്ങൾ യെല്ലാപൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ
[masterslider id="10"]

Related posts