ആശുപത്രിയിൽ പോകാതെ കോവിഡിനെതിരേ പോരാടിയ 105കരി സുഖം പ്രാപിച്ചു

ബെംഗളൂരു: ആശുപത്രിയിൽ പോകാതെ കോവിഡിനെതിരേ പോരാടിയ 105കരി സുഖം പ്രാപിച്ചു.

രാജ്യത്തുതന്നെ കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു രോഗമുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരിക്കുകയാണ് കൊപ്പാൾ കാടരാകി ഗ്രാമത്തിലെ കമലമ്മ ലിംഗനഗൗഡ.

ഒരാഴ്ചമുമ്പാണ് കമലമ്മക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊപ്പാൾ ടൗണിലെ മകന്റെ വീട്ടിലേക്ക് മാറി. പനി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ

മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ അനുവദിച്ചു. ആശുപത്രിയിൽ പോകാൻ കമലമ്മയ്ക്കും താത്പര്യമില്ലായിരുന്നു.

ഏഴുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവാകുകയായിരുന്നു.

വീട്ടിൽ നിരീക്ഷണത്തിലിരിക്കുമ്പോൾ ആവശ്യമായ നിർദേശങ്ങൾ നൽകിയത് കമലമ്മയുടെ ഡോക്ടറായ കൊച്ചുമകൻ ശ്രീനിവാസാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us