പട്ടാപ്പകൽ തോക്കുചൂണ്ടി മലയാളിയുടെ സ്കൂട്ടർ കവർന്നു

ബെംഗളൂരു: നഗരത്തിൽ ചൊവ്വാഴ്ച രാവിലെ 7.30-ന് ചിക്കബാനവാര സർക്കിളിലാണ് സംഭവം.

കണ്ണൂർ ആറളം കീഴ്‌പള്ളി സ്വദേശിയും മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറിയുമായ ടോമി ആലുങ്കലാണ് കവർച്ചയ്ക്കിരയായത്.

ചിക്കബാനവാര സർക്കിളിലെ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തുവെച്ചാണ് സ്കൂട്ടർ കവർന്നത്. ഇന്റീരിയർ ഡിസൈനറായ ടോണി ജോലിയാവശ്യവുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയത്.

സ്കൂട്ടർ നിർത്തി കെട്ടിടത്തിലേക്ക് പണിയായുധങ്ങളുമായി കയറുന്നതിനിടെയാണ് കവർച്ച. ഇരുകൈയിലും പണിയായുധങ്ങളുണ്ടായിരുന്നതിനാൽ സ്കൂട്ടറിൽനിന്ന് ഇദ്ദേഹം താക്കോലെടുത്തിരുന്നില്ല.

  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത

ഇതോടെ സമീപത്തു നിന്നിരുന്ന യുവാവ് തോക്കുയർത്തി ആളുകളെ വിരട്ടിയശേഷം സ്കൂട്ടറുമായി വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.

ടോമി കെട്ടിടത്തിൽനിന്ന് തിരികെ ഇറങ്ങുമ്പോഴേക്കും സ്കൂട്ടറുമായി യുവാവ് രക്ഷപ്പെട്ടു. ഒട്ടേറെപ്പേർ സ്ഥലത്തുണ്ടായിരുന്നെങ്കിലും തോക്കുചൂണ്ടിയതോടെ ഇവർ ഭയന്ന് പിന്മാറുകയായിരുന്നു.

പോലീസിന്റെ പട്രോളിംഗ് സംഘം പത്തുമിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയെങ്കിലും യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.

സമീപത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചതിൽനിന്ന് സ്കൂട്ടർ വേഗത്തിലോടിച്ചുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മഫ്ളറും മുഖാവരണവുമണിഞ്ഞതിനാൽ യുവാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

30 വയസ്സുമതിക്കുന്നയാളാണ് സ്കൂട്ടർ കവർന്നതെന്ന് ടോണി ആലുങ്കൽ പറഞ്ഞു. ടോമിയുടെ ഭാര്യ ആൻസിയുടെ പേരിലാണ് സ്കൂട്ടർ. ആൻസിയുടെ പരാതിയിൽ സോളദേവനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us