2 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടു പോയി;സാഹസികമായി ഇടപെട്ട് ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു : ഓരോ കടകളിലും തെരുവുകച്ചവടക്കാരിൽ നിന്നും 10 രൂപ വീതം വാങ്ങുന്ന പോലീസുകാരെയാണ് നമുക്കിവിടെ അധികവും പരിചയം.

എന്നാൽ ഇവിടെ എല്ലാ പോലീസുകാരും അങ്ങിനെയല്ല, എന്ന് തെളിയിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്.

ശിവാജി നഗറിലെ വസ്ത്രവ്യാപാരി യുടെ 11 വയസുകാരനായ മകനെ ഒരു സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു, മോചന ദ്രവ്യം ആവശ്യപ്പെട്ടത് 2 കോടി !

  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

പരാതി ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് എ.സി.പി മുരുകൻ്റെ നേതൃത്വത്തിൽ നഗരത്തിൽ വ്യാപകമായ തെരച്ചിൽ നടത്തി.

24 മണിക്കൂറിനുള്ളിൽ തുകയുമായി എത്താൻ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു സംഘം, ഈ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി ഇവരുടെ സങ്കേതം പോലീസ് വളയുകയായിരുന്നു.

അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തലവൻ മുഹമ്മദ് സെയിനെ പോലീസ് വെടി വച്ച് വീഴ്ത്തി.

മറ്റ് 4 പേരേയും പിടികൂടി. 16 മണിക്കൂറിനുള്ളിൽ കുട്ടിയെ രക്ഷിച്ച പോലീസുകാർക്ക് സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്ത് 50000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
[masterslider id="10"]

Related posts