മെട്രോ ഉടൻ ഓടിത്തുടങ്ങും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല;അൺലോക്ക് 4 ഉത്തരവ് പുറത്ത്.

ന്യൂഡൽഹി : അൺലോക്ക് നാലാംഘട്ട
മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര
മന്ത്രാലയം പുറപ്പെടുവിച്ചു.

സെപ്റ്റംബർ 1 മുതൽ 30 വരെയാണ് അൺലോക്ക് നാലാംഘട്ടം.

വിദ്യാഭ്യാസസ്ഥാപനങ്ങൾ,ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ
എന്നിവ ഈ ഘട്ടത്തിലും തുറക്കില്ല.

ഒമ്പതുമുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെവിദ്യാർഥികൾക്ക് സ്കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം.

ഇതിന് രക്ഷിതാക്കൾ സമ്മതം എഴുതി നൽകണം.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ ഇതിന് അനുമതിയില്ല.

സെപ്റ്റംബർ ഏഴു മുതൽ മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കും. സെപ്റ്റംബർ 21 മുതൽ പൊതുപരിപാടികൾക്ക് ഉപാധികളോടെ അനുമതി നൽകി.

രാഷ്ട്രീയ,വിനോദ, കായിക, മത, സാമൂഹിക,സാംസ്കാരിക പരിപാടികൾ നടത്താം.

നൂറിൽ കൂടുതൽ ആളുകൾ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സെപ്റ്റംബർ21 മുതൽ ഓപ്പൺ എയർ തിയറ്ററുകളിൽ പരിപാടികൾ നടത്താം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
[masterslider id="10"]

Related posts