പുതിയ ചന്ദ്രോപരിതലം സൃഷ്ടിക്കാൻ ഐ.എസ്.ആർ.ഒ !

ബെംഗളൂരു : ചന്ദ്രയാൻ 3 മായി ബന്ധപ്പെട്ട് കർണാടകയിലെ ചിത്രദുർഗയിൽ ചന്ദ്രോപരിതലത്തിന് സമാനമായ പ്രതലം ഒരുക്കാൻ രാജ്യത്തിൻ്റെ ശൂന്യാകാശ പരീക്ഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ.

ചന്ദ്രയാൻ 2 അവസാന ഘട്ടത്തിൽ ചന്ദ്രൻ്റെ പ്രതലത്തിൽ ഇറങ്ങുന്നതിൽ പ്രശ്‌നം നേരിടുകയാണ് ഉണ്ടായത്, ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ലാൻററിനെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻ്റിംഗ് നടത്തിക്കാൻ ഉള്ള പരീക്ഷണങ്ങൾക്കായാണ് ഭൂമിയിൽ ചന്ദ്രോപരിതലം സൃഷ്ടിക്കുന്നത്.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

നഗരത്തിൽ നിന്ന് 215 കിലോമീറ്ററോളം അകലെയുള്ള ചിത്രദുർഗ ജില്ലയിലെ ചെല്ലക്കര ഉള്ളർത്തിക്കാവലിലെ ഐ.എസ്.ആർ.ഒ.ക്യാമ്പസിലാണ് 24.2 ലക്ഷം രൂപ മുടക്കി ചന്ദ്ര പ്രതലം നിർമിക്കുന്നത്. ഇതിനായുള്ള ടെണ്ടർ ക്ഷണിച്ച് കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts