കൂട്ടപിരിച്ചുവിടൽ; കമ്പനി ആവശ്യപ്പെട്ടാൽ രാജിവെക്കരുതെന്ന് ഐ.ടി.-ഐ.ടി.ഇ.എസ് യൂണിയൻ

ബെംഗളൂരു: ഐ.ടി. ഹബ്ബായ ബെംഗളൂരുവിലെ ജീവനക്കാരുടെ ഭാവിയെ ബാധിക്കുന്ന തരത്തിലാണ് ചില കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഐ.ടി.-ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂണിയൻ രംഗത്ത്.

കോവിഡ് പ്രതിസന്ധിക്കിടെ ഐ.ടി. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരേ ശക്തമായി രംഗത്തുവരുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

കർണാടകത്തിലെ തൊഴിൽ നിയമമനുസരിച്ച് 300-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടണമെങ്കിൽ സർക്കാരിൽനിന്നും മുൻകൂർ അനുമതി വാങ്ങണം.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

എന്നാൽ കമ്പനികൾ തൊഴിൽ നിയമങ്ങൾ ലംഘിച്ചാണ് ജീവനക്കാരെ പരിച്ചുവിടുന്നത് എന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

രാജ്യത്തെ തൊഴിൽ നിയമത്തിൽ 100 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾക്ക് സർക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. എന്നാൽ അടുത്തിടെ തൊഴിൽ നിയമത്തിൽ കർണാടക സർക്കാർ ഭേദഗതി കൊണ്ടുവരികയായിരുന്നു.

കമ്പനി ആവശ്യപ്പെട്ടാൽ രാജിവെക്കരുതെന്നും ജീവനക്കാർക്കാവശ്യമായ എല്ലാ സഹായവും നൽകുമെന്നും നിയമവിരുദ്ധമായി ജീവനക്കാരെ പിരിച്ചുവിടുന്ന കമ്പനികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

ജോലി ഭീഷണി നേരിടുന്ന ജീവനക്കാർ 9605731771 / 7025984492 / 9742045570 എന്ന നമ്പറുകളിൽ ബന്ധപ്പെടാം എന്ന് യൂണിയൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts