കോവിഡ് പ്രതിസന്ധിയിൽ തോൽക്കാൻ തയ്യാറില്ല !; സീറ്റുകൾക്കിടയിൽ അകലം കൂട്ടി സർവ്വീസ് നടത്താൻ കെ.എസ്.ആർ.ടി.സി.

ബെംഗളുരു : കോവിഡ് എല്ലാ മേഖലയേയും സാരമായി ബാധിച്ചിരിക്കുകയാണ്, പല ബിസിനസ്സുകളും ഈ പ്രതിസന്ധിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ തകർന്നു പോയി.

ചിലർ ബിസിനസ് മോഡലിൽ മാറ്റങ്ങൾ വരുത്തി പിടിച്ച് നിൽക്കുന്നു.

200 ൽ അധികം ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയ കർണാടക ആർ.ടി.സിയും പരീക്ഷണങ്ങളുടെ പാതയിലാണ്.

ബെംഗളുരു – മൈസൂരു റൂട്ടിൽ ഓടുന്ന ഒരു ബസിലെ സീറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുനക്രമീകരിച്ചിരിക്കുകയാണ് ആർ.ടി.സി.

  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

ആകെ ഉണ്ടായിരുന്ന 39 സീറ്റുകൾ ഇപ്പോൾ 29 ആയി കുറഞ്ഞു.എന്നാൽ ഓരോ സീറ്റിൻ്റെ ഇടയിലും വ്യക്തമായ സ്ഥലമുണ്ട്.

പരിചയമില്ലാത്തവരുടെ അടുത്തിരുന്ന് യാത്ര ചെയ്യുമ്പോൾ കോവിഡ് വ്യാപനമുണ്ടാകുന്നത് ഒഴിവാക്കാൻ ഇതുപകരിക്കും എന്ന് ആർ.ടി.സി കരുതുന്നു.

ഇതു വരെ ലഭിച്ചത് നല്ല അഭിപ്രായമാണ് അതുകൊണ്ട് ഇതേ സംവിധാനം കൂടുതൽ ദീർഘ ദൂര സർവീസുകളിലേക്ക് വ്യാപിപ്പിക്കാൻ കെ എസ് ആർ ടി സിക്ക് പദ്ധതി ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
[masterslider id="10"]

Related posts