ഇന്ന് മുതിർന്ന പൗരന്മാരുടെ ദിനം; നഗരത്തിൽ 99കാരിക്ക് കോവിഡ് രോഗമുക്തി

ബെംഗളൂരു: മുതിർന്ന പൗരന്മാരുടെ ദിനമായ ഓഗസ്റ്റ് 21-ന് പ്രതീക്ഷപകരുന്ന അനുഭവം പങ്ക് വെച്ച് മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർമാർ. കോവിഡ് ബാധിച്ച് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 99-കാരിക്ക് രോഗമുക്തി.

ബെംഗളൂരു സ്വദേശിയായ പാർവതി ഭായിയാണ് കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഉയർന്ന രക്തസമ്മർദത്തിനൊപ്പം വാർധക്യസഹജമായ അസുഖങ്ങളും പാർവതി ഭായിക്കുണ്ടായിരുന്നു.

  കുംഭമേളയിലെ വൈറൽ സുന്ദരി മോണാലിസയുടെ കല്യാണം വിവാദത്തിലേക്ക്

രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിച്ചപ്പോൾത്തന്നെ അതീവ പരിഗണന ആവശ്യമുള്ള എച്ച്.ഡി.യു. വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രായംചെന്ന രോഗിയായതിനാൽ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.

രോഗിയുമായി നിരന്തരം സംസാരിച്ച് ആത്മവിശ്വാസം വർധിപ്പിക്കാനും ഡോക്ടർമാരും മറ്റു ജീവനക്കാരും ശ്രമിച്ചു. ഇത് രോഗമുക്തി നേടുന്നതിന് വലിയതോതിൽ സഹായിച്ചെന്ന് ഡോക്ടർ എൽ. ഹേമന്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us