10 ദിവസത്തിൽ റാപിഡ് ആന്റിജെൻ ടെസ്റ്റ് വഴി സ്ഥിരീകരിച്ചത് 4750 കോവിഡ് കേസുകൾ.

ബെംഗളൂരു: സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ബെംഗളൂരു നഗര ജില്ലയിൽ ആണ്. സംസ്ഥാന ഗവൺമെന്റ് നഗരത്തിൽ പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണവും കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നഗരത്തിൽ 47,600 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തി. ഇതിൽ 4750 ടെസ്റ്റുകളുടെ ഫലം പോസിറ്റീവ് ആയിരുന്നു. 

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

റാപിഡ് ആന്റിജെൻ ടെസ്റ്റുകളുടെ ഫലം 30 മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ്. അസുഖം പെട്ടന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നതിനാൽ ആരോഗ്യ പ്രവർത്തകർക്ക് രോഗികളെ പെട്ടന്ന് കണ്ടുപിടിച്ചു രോഗികളെ ഐസൊലേറ്റ് ചെയ്യുവാനും വേണ്ട ചികിത്സ നൽകാനും എളുപ്പത്തിൽ സാധിക്കും.

ആർ ടി – പി സി ആർ ടെസ്റ്റ് ആണെങ്കിൽ മണിക്കൂറുകളോളം സമയം പരിശോധന ഫലത്തിനായി കാത്തിരിക്കേണ്ടി വരും. ഫലം വരുന്നത് വരെയും അസുഖം ഉള്ളവർ സാധാരണ ജീവിതവുമായി മുന്നോട്ട് പോകുന്നത് ഇതിനിടയിൽ അസുഖം പടരുവാൻ കാരണമാകുകയും ചെയ്യുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts