വനംമന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ വനംമന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു. ബെല്ലാരി ജില്ലയിലുള്ള സ്വന്തം വീട്ടിലാണ് കോവിഡ് സ്ഥിരീകരിച്ച മന്ത്രി ആനന്ദ് സിങ് ഇപ്പോഴുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

ചെറിയ ചുമ മാത്രമാണ് നിലവിൽ അദ്ദേഹത്തിനുള്ളതെന്നാണ് വിവരം. വീട്ടിൽതന്നെ കഴിയണോ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകണോ എന്നകാര്യം മന്ത്രി തീരുമാനിച്ചിട്ടില്ല.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

മന്ത്രിയുടെ ഡ്രൈവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ആനന്ദ് സിങ്. ടൂറിസം മന്ത്രി സി. ടി രവിക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് തീർന്നു, പക്ഷേ കഞ്ഞിവെള്ളം തിളയ്ക്കും; സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ വരുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us