യാത്രാവരുമാനത്തിൽ 28 ശതമാനം വർധന; ദക്ഷിണ-പശ്ചിമ റെയിൽവേയ്ക്ക് 790 കോടി വരുമാനം

ബെംഗളൂരു : ദക്ഷിണ-പശ്ചിമ റെയിൽവേയ്ക്ക് നവംബർ മാസത്തിൽ 790 കോടി രൂപ വരുമാനം. ചരക്ക് ഗതാഗതം, യാത്രാ സർവീസുകൾ തുടങ്ങിയവയിൽനിന്നാണ് 790.75 കോടി രൂപ വരുമാനം ലഭിച്ചത്.

മുൻ വർഷം ഇതേമാസത്തെ അപേക്ഷിച്ച് 15.17 ശതമാനമാണ് വരുമാനവർധന. യാത്രാ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധിച്ച് 297 കോടി രൂപയായി. ചരക്ക് ഗതാഗത്തിൽനിന്നുള്ള വരുമാനം 451.61 കോടി രൂപയാണ്.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

മുൻ വർഷം ഇതേകാലയളവിനെക്കാൾ 10.55 ശതമാനമാണ് വർധന. 42.2 കോടിയാണ് മറ്റ് വരുമാനം. നടപ്പുവർഷം നവംബർ വരെയുള്ള ആകെ വരുമാനം 6072.31 കോടിയാണ്. മുൻ വർഷത്തെക്കാൾ 15.12 ശതമാനം അധികമാണിത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts