കോവിഡ് ടെസ്റ്റിംഗിന് ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുവാനായി ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

കോവിഡ് ബാധിച്ചവരെ എളുപ്പത്തിലും വേഗത്തിലും കണ്ടുപിടിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കിയിട്ടുണ്ട്. പക്ഷെ ടെസ്റ്റുകൾ നടത്തുന്നതിനും കിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും വേണ്ട സാങ്കേതിക പരിചയമുള്ളവരെ കണ്ടെത്തുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളി ആവുകയാണ് 

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ഈ അവസരത്തിലാണ് ആരോഗ്യ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടിയിരിക്കുന്നത് .

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പഠിക്കുന്ന  ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളെ വളന്റിയർമാരായി ലഭിക്കാനാണു സഹായം ആവശ്യപ്പെട്ടത്. 

വലിയ വിഭാഗം വിദ്യാർത്ഥികൾ വളന്റിയർമാരായി വരുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
[masterslider id="10"]

Related posts