കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ബാല സൗഹൃദ കോടതി വരുന്നു; പ്രതികളെ കുട്ടികൾ നേരിൽ കാണുന്നത് ഒഴിവാക്കാൻ പ്രത്യേക സൗകര്യം.

ബെംഗളൂരു: കുട്ടികൾക്കെതിരെയുള്ള പീഡന, ബാലാവകാശ കേസുകൾ കൈകാര്യം ചെയ്യുന്ന മാതൃകാ കോടതി ബെംഗളുരുവിൽ മേയിലോ ജൂണി ലോ പ്രവർത്തിച്ച് തുടങ്ങും, സിറ്റി സിവിൽ കോർട്ട് കോംപ്ലക്സിന്റെ ഭാഗമായിരിക്കും ഈ കോടതി.

പീഡന കേസിലും മറ്റുമുള്ള പ്രതികളെ കുട്ടികൾ നേരിട്ട് കാണാതിരിക്കാനുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

കുട്ടികളെ സമ്മർദ്ദങ്ങളിൽ നിന്നും ഭീതികളിൽ നിന്നും പുറത്തു കൊണ്ടുവരുന്നതിന്റെ ഭാഗമായി കോടതി മുറികൾക്കുള്ളിൽ കളിക്കോപ്പുകൾ സജ്ജീകരിക്കുമെന്നും കർണാടക ഹൈക്കോടതി ജഡ്ജിയും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർമാനുമായ ജസ്റ്റിസ് അശോക് ബി.ഹിഞ്ചിഗരേ അറിയിച്ചു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

ബാല ലൈംഗിക പീഡന നിരോധന നിയമം ( പോക്സോ ) കൈകാര്യം ചെയ്യുന്ന ജഡ്ജിമാർക്കും മജിസ്ട്രേറ്റുമാർക്കുമായി സംഘടിപ്പിച്ച ശിൽപശാലയി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താൽക്കാലിക കെട്ടിടത്തിൽ ആരംഭിക്കുന്ന ബാല സൗഹൃദ കോടതി പിന്നീട് സ്ഥിരം സംവിധാനത്തിലേക്ക് മാറും.ഒന്നോ രണ്ടോ ഏക്കർ വിസ്തൃതിയുള്ള ഭൂമിയിലാണ് സ്ഥിരം കോടതി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.ഇതിനായി സ്ഥലം അന്വോ ഷിക്കുകയാണ്.

കർണാടക സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി, ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി, കർണാടക സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊടെക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്, കർണാടക സ്റ്റേറ്റ് ഇൻറഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടെക്ഷൻ സൊസൈറ്റി.യുണിസെഫ്, ബച്ച്പൻ ബചാവോ ആന്ദോളൻ തുടങ്ങിയവർ ചേർന്നാണ് ശിൽപശാല സംഘടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
[masterslider id="10"]

Related posts