കേരളത്തിൽ ഇന്ന് 623 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 432പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, 37 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്‌ത ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 196 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗം ബാധിച്ചവരിൽ 96 പേർ വിദേശത്ത് നിന്നും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി വരുകയാണ്. 432 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 9 ആരോഗ്യപ്രവർത്തകർ 9 ഡിഎസ്സി ജവാന്മാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

സമ്പർക്കരോഗബാധയുണ്ടായവരിൽ 37 പേരുടെ ഉറവിടം ഇതുവരെ ലഭ്യമായിട്ടില്ല.
തിരുവനന്തപുരം 157, കാസർകോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂർ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂർ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts