കോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി കര്‍ണാടക..

ബെം​ഗളുരു; കോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ ‘കോവാക്‌സി’ന്റെ പരീക്ഷണങ്ങൾ നടത്താനൊരുങ്ങി കർണാടകത്തിലെ ബെലഗാവി ജീവൻ രേഖാ ആശുപത്രിയും രം​ഗത്ത്.

തുടർന്ന് പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ആശുപത്രിയിൽ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യമുള്ള വ്യക്തികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കുമായി സഹകരിച്ച് നിർമിച്ച വാക്‌സിന്റെ പരീക്ഷണങ്ങൾക്കായി കർണാടകത്തിൽനിന്ന് തിരഞ്ഞെടുത്ത ഏക ആശുപത്രിയാണ് ഇത്. മരുന്നു പരീക്ഷണത്തിന് രാജ്യത്ത് ആകെ 12 കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

എന്നാൽ പരീക്ഷണം ആരംഭിക്കുന്നതിനുമുമ്പ് ഐ.സി.എം.ആറിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. പരീക്ഷണങ്ങൾക്കു വിധേയരാകുന്ന വ്യക്തികൾ വീടുകളിൽത്തന്നെ കഴിയും.

വാക്‌സിൻ പരീക്ഷണം ആരംഭിക്കുന്ന അന്നുമുതൽ ഇവരെ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. കൃത്യമായ ഇടവേളകളിൽ വ്യക്തികളെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിയ്ക്കും.

എന്നാൽ പരീക്ഷണം എത്രനാളുണ്ടാകുമെന്നതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിനു (ഐ.സി.എം.ആർ.) വേണ്ടി വാക്‌സിൻ പരീക്ഷണങ്ങൾ നടത്തിവരുന്ന സ്ഥാപനമാണ് ബെലഗാവിയിലെ ജീവൻ രേഖാ ആശുപത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
[masterslider id="10"]

Related posts