കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു.

ബെം​ഗളുരു; കോവിഡ് ബാധിച്ച ഡോക്ടർ അന്തരിച്ചു, കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 31-കാരനായ ഡോക്ടർ ആണ് മരിച്ചത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ഡോക്ടറാണിത്.

ബാഗൽകോട്ടിലെ കലഡ്ഗി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം.

രോഗം സ്ഥിരീകരിക്കുകയും കരൾ സംബന്ധമായ അസുഖം മൂർച്ഛിക്കുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

ബെം​ഗളുരുവിൽ ഇതുവരെ 30-ലധികം ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതായി കർണാടക മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

ഇതുകൂടാതെ ആശ വർക്കർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.

കൂടാതെ മരിച്ച ഡോക്ടറുടെ കുടുംബത്തിന് കോവിഡ്-19 ഹെൽത്ത് വർക്കേഴ്സ് ഇൻഷുറൻസ് സ്കീം അനുസരിച്ച് 50 ലക്ഷം രൂപ നൽകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ഓംപ്രകാശ് പാട്ടീൽ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
[masterslider id="10"]

Related posts