ബെംഗളൂരുവില്‍ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 500 കടന്നു;2 ജില്ലകളിലും കൂടി 300ല്‍ അധികം പേര്‍ രോഗമുക്തി നേടി;200 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ മൂന്ന് കോവിഡ് മരണങ്ങളും 18 പുതിയ ആക്റ്റീവ് കേസുകളും
റിപ്പോർട്ട് ചെയ്തു .ഒരു 67 വയസുകാരനും ഒരു 48 വയസ്സുകാരിയും ഒരു 65 വയസ്സുകാരിയും ആണ് ഇന്നലെ മരിച്ചത്

ഇതോടെ ബെംഗളൂരുവില്‍ രണ്ട് ജില്ലകളിലും കൂടി കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 19 ആയി അകെ കോവിഡ് രോഗികളുടെ എണ്ണം 529 ആയി നഗര ജില്ലയില്‍ 493 ഉം ഗ്രാമ ജില്ലയില്‍ 36 ഉം .

  ആരാധകർക്ക് ഇരട്ടി മധുരം; മാർച്ച് 28 മുതൽ ബെംഗളൂരു ഇളകിമറിയും

ഇതിൽ 309 പേർ രോഗമുക്തി നേടി.നഗര ജില്ലയില്‍ 298 ,ഗ്രാമ ജില്ലയില്‍ 11,ആകെ 200 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് .

നഗര ജില്ലയില്‍ 176 ഉം ഗ്രാമ ജില്ലയില്‍ 24 പേര്‍.

ഇന്നലെ അസുഖം സ്ഥിരീകരിച്ച 18 പേരിൽ ഒരാൾ തമിഴനാട്ടിൽ നിന്നും തിരിച്ചെത്തിയതാണ് .

മുൻപ് രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിൽ ഇന്നലെ 13 പേർക് നഗരത്തിൽ
രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടൈൻമെന്റ് സോണിൽ നിന്നുമുള്ള സമ്പർക്കത്തിൽ ഒരാൾക്കും ഇന്നലെ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട് .

2 പേർ ഇൻഫ്ലുൻസ ലൈക് പോലുള്ള അസുഖത്തെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ് .

  കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്

സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചു ചിത്സയിൽ ആയിരുന്ന ഒരാൾക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട് . നഗരത്തിലെ പല ഹോസ്പിറ്റലുകളിലായി ചികത്സയിലായിരുന്നു മൂന്ന് പേരും

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 11 സ്ത്രീകൾക്കും 7 പുരുഷന്മാർക്കുമാണ് ഇതിൽ 10 വയസുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉൾപ്പെടുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാണ്ടാമൃഗത്തിന്റെ ആക്രമണം: യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us