ഓൺലൈൻ ക്ലാസിനിടെ അദ്ധ്യാപികയോട് അശ്ലീല സംസാരം നടത്തിയ യുവാവ് പിടിയിൽ;അന്വേഷിച്ച് ചെന്നപ്പോൾ വീണ്ടും ട്വിസ്റ്റ്.

ബെംഗളൂരു: കോളേജ് ഓൺലൈൻ ക്ലാസിനിടെ അധ്യാപികയോട് അശ്ലീലച്ചുവയോടെ സംസാരിച്ച യുവാവിനെ പോലീസ് പൊക്കി.

ഉത്തർ പ്രദേശ് സ്വദേശിയും ജിഗനിയിലെ താമസക്കാരനുമായ ഹൈദർ (20) ആണ്‌ അറസ്റ്റിലായത്.

അനേക്കൽ താലൂക്കിലെ ജിഗനിയിലെ ഒരു ആയൂർവേദ കോളേജിന്റെ ഓൺലൈൻ ക്ലാസിനിടെയാണ് യുവാവ് അധ്യാപികയോട് അശ്ലീല പദപ്രയോഗം നടത്തിയത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ട് പോയ പോലീസിന് ലഭിച്ച വിവരങ്ങളിൽ ട്വിസ്റ്റ്.

ഇയാൾ ആയൂർവേദകോളേജിലെ വിദ്യാർഥിയല്ല എന്നതാണ് പോലീസിൻ്റെ കണ്ടെത്തൽ.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

കോളേജിലെ ഒരു വിദ്യാർഥിനി ക്ലാസിൽ പങ്കെടുത്ത് നോട്ടുകൾ തയ്യാറാക്കാൻ സുഹൃത്തിനെ  ഏൽപ്പിക്കുകയായിരുന്നു. ഈ വിദ്യാർഥിനിയെയും പോലീസ് താക്കീത് ചെയ്തു വിട്ടു.

ആയുർവേദിക് കോളേജിൻ്റെ ഒരുമണിക്കൂറോളം ഉണ്ടായിരുന്ന  ഓൺലൈൻ ക്ലാസിൽ പങ്കെടുത്തതിന് ശേഷമാണ് ഹൈദർ  അധ്യാപികയോട് അശ്ലീല സംസാരം നടത്തിയത്.

ഇതിനെ തുടർന്ന് അധ്യാപിക കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

റെക്കോർഡ് ചെയ്ത വീഡിയോ പരിശോധിച്ചെങ്കിലും വിദ്യാർഥിയെ അധ്യപകർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

ഇതിനെ തുടർന്ന് കോളേജ് അധികൃതർ ജിഗനി പോലീസിൽ പരാതിനൽകുകയായിരുന്നു.

ഇയാൾ വിദ്യാർഥിനിയുടെ ഐ.ഡി. ഉപയോഗിച്ചാണ് ക്ലാസിൽ പങ്കെടുത്തതെന്നു കണ്ടെത്തിയ പോലീസ് വിദ്യാർഥിനിയെ ചോദ്യം ചെയ്തു.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

തൻ്റെ മൊബൈൽ കേടായതിനാലാണ് ഹൈദറിനെ ക്ലാസിൽ പങ്കെടുക്കാൻ നിയോഗിച്ചതെന്ന് വിദ്യാർഥിനിയുടെ മൊഴി.

വിദ്യാർഥിനിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ജിഗനിയിലെ താമസസ്ഥലത്തെത്തിയാണ് പോലീസ് ഹൈദറിനെ പൊക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts