അവസാനം”പിശക്”അംഗീകരിച്ച് ബെസ്കോം;900 വൈദ്യുതി ബില്ലിൽ പിഴവ് വന്നിട്ടുണ്ട്.

ബെംഗളൂരു : എല്ലാ പ്രാവശ്യവും വരാറുള്ള വൈദ്യുതി ബില്ലിൻ്റെ 3 ഇരട്ടിയും നാലിരട്ടിയും ബിൽ കിട്ടി ഞെട്ടിത്തരിച്ചിരിക്കുകയാണോ?

സംഭവം ബെസ്കോ(ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലേ കമ്പനി)മിൻ്റെ ഭാഗത്തുനിന്നു സംഭവിച്ച പിഴവാണ് എന്ന് അവർ അംഗീകരിച്ചു.

ഇലക്ട്രോ മെക്കാനിക്കൽ മീറ്ററിൻ്റെയും സ്ലാബ് തിരിച്ചതിൽ ഉണ്ടായ പ്രശ്നവുമാണ് എന്ന് ബെസ് കോം ഔദ്യോഗിക വക്താവ് അംഗീകരിച്ചു.

ഈ മാസം അധിക ബിൽ ലഭിച്ചവർക്ക് ഒരു പ്രാവശ്യം കൂടി റീഡിംഗ് എടുക്കാൻ ആവശ്യപ്പെടുകയോ, സ്വയം റീഡിംഗ് എടുക്കുകയോ ചെയ്യാം. ബെസ്ക്കോം സബ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ടാൽ മതി.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ബില്ലുമായി ഒത്തു നോക്കി അധികം ഈടാക്കിയിട്ടുണ്ടെന്ന് തോന്നുകയാണെങ്കിൽ അടുത്ത സബ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുകയോ 1912 വിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യുകയോ ചെയ്യാമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ എം.ബി.രാജേഷ് ഗൗഡ അറിയിച്ചു.

കഴിഞ്ഞ മാസം റീഡിംഗ് എടുക്കാത്തതിനാൽ ശരാശരി ഉപഭോഗത്തിൻ്റെ തുക ചാർജ്ജ് ചെയ്യുകയും ഈ മാസം റീഡിംഗ് എടുത്ത് പഴയ മാസത്തെ തുക കുറക്കാതിരിക്കുക മാത്രമല്ല ഉപഭോഗത്തിൻ്റെ അടിസ്ഥാനത്തിൽ ഉയർന്ന സ്ലാബിലേക്കു മാറ്റുകയും ഉയർന്ന തുക ഈടാക്കുകയും ചെയ്തു എന്നാണ് വൈദ്യുതി ഉപഭോക്താക്കളുടെ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരിന്തൽമണ്ണ റൂട്ടിൽ കേരള ആർടിസിയുടെ വക കിടിലൻ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ
[masterslider id="10"]

Related posts

Click Here to Follow Us