വിഷു- ഈസ്റ്റർ അവധി അടുത്തെത്തി;നാട്ടിലേക്കുള്ള തീവണ്ടികളെല്ലാം നിറഞ്ഞു കവിഞ്ഞു;കൊള്ള നിരക്കുമായി കളം നിറയാൻ സ്വകാര്യ ബസുകൾ;സ്പെഷ്യൽ ട്രെയിൻ പ്രതീക്ഷിച്ച് യാത്രക്കാർ.

ബെംഗളൂരു:ഈസ്റ്റർ-വിഷു അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക തീവണ്ടി പ്രഖ്യാപിക്കുന്നതും കാത്ത് ബെംഗളൂരു മലയാളികൾ.

ഈസ്റ്ററും വിഷുവുമെല്ലാം അടുപ്പിച്ചു വരുന്നതിനാൽ നിരവധി മറുനാടൻ മലയാളികളാണ് ഈ സമയത്ത് നാട്ടിൽ പോകുന്നത്. മധ്യവേനലവധി കൂടിയായതിനാൽ യാത്രത്തിരക്ക് കൂടും. ഏപ്രിൽ ഏഴുമുതലുള്ള ദിവസങ്ങളിൽ നാട്ടിലേക്കുള്ള മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്.

രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിൽ മാത്രമേ ടിക്കറ്റുകൾ ലഭ്യമായുള്ളൂ. ആഴ്ചയിൽ നാലുദിവസമുള്ള മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസിലും ഏതാനും ടിക്കറ്റുകൾ ലഭ്യമാണ്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

മധ്യവേനലവധിയായതിനാൽ അവധി മുൻകൂട്ടി തീരുമാനിക്കുന്നവരാണ് മിക്ക മലയാളികളും. ഇതനുസരിച്ചാണ് തീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എന്നാൽ, അവധിക്ക് ഇനി രണ്ടുമാസത്തോളം ബാക്കിനിൽക്കേ ടിക്കറ്റുകൾ തീർന്നത് മലയാളികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

പ്രത്യേക തീവണ്ടി അധികം വൈകാതെ തന്നെ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ഒരുമാസംമുമ്പ് മാത്രമാണ് ബുക്കിങ് ആരംഭിക്കുന്നത്.

ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആർ.ടി.സി. ബസുകളിലെ ടിക്കറ്റ് വിറ്റഴിയും. അവസാനം പ്രത്യേക ബസുകൾ പ്രഖ്യാപിക്കുന്നതാണ് യാത്രക്കാരുടെ ആശ്വാസം. അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. എന്നാൽ, അമിതനിരക്ക് ഈടാക്കുന്നത് യാത്രക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. യാത്രക്കാർക്ക് മിതമായ നിരക്കിലും സൗകര്യപ്രദമായും നാട്ടിലേക്കു യാത്രചെയ്യാൻ കൂടുതൽ തീവണ്ടികൾ അനുവദിച്ചേ തീരൂവെന്നാണ് മറുനാടൻ മലയാളികളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts