പ്രധാനമന്ത്രിയെ അവഹേളിക്കുന്ന വാക്കുകൾ നാടകത്തിൽ കൂട്ടിച്ചേർത്ത കുട്ടിയുടെ മാതാവും അനുമതി നൽകിയ സ്കൂൾ പ്രധാന അദ്ധ്യാപികയും അറസ്റ്റിൽ.

ബെംഗളൂരു: വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ചേർത്തതിനെ തുടർന്ന് ഷഹീൻ എഡ്യൂക്കേഷൻ  സൊസൈറ്റിയുടെ സ്കൂളിലെ പ്രധാന അധ്യാപികയും ഒരു കുട്ടിയുടെ അമ്മയും അറസ്റ്റിലായി.

http://bangalorevartha.in/archives/44044

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെ വിമർശിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിലാണ് വിവാദ പരാമർശം കടന്നുകൂടിയത്.

ഇതേത്തുടർന്ന് സ്കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കേസ് എടുത്തിരുന്നു.

സ്കൂൾ ജീവനക്കാരെയും വിദ്യാർഥികളെയും ചോദ്യംചെയ്ത ശേഷമാണ് പോലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തത്.

  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം ജനുവരി 21 നാണ് അരങ്ങേറിയത്.

നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സാമൂഹ്യ പ്രവർത്തകൻ നീലേഷ് രക്ഷ്യാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

പ്രധാനമന്ത്രിക്ക് എതിരായ പരാമർശം നാടകത്തിൽ ആദ്യം ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി.

ആറാം ക്ലാസ് വിദ്യാർഥിയുടെ അമ്മയാണ് ഈ ഭാഗം പിന്നീട് കൂട്ടിച്ചേർത്തത്. അധ്യാപിക അത് അംഗീകരിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

  മരിക്കാത്ത ഓർമ്മയായി 'അപ്പു'; പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം ആഘോഷമാക്കി ആരാധകർ

നാടകത്തിലൂടെ സ്കൂൾ അധികൃതർ വിദ്യാർഥികൾക്കിടയിൽ ഭയം ജനിപ്പിക്കാൻ ശ്രമിച്ചുവെന്ന് സാമൂഹ്യ പ്രവർത്തകൻ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us