കേരളത്തിലെ ആശുപത്രി മാലിന്യങ്ങൾ കർണാടകയിൽ തള്ളി; 2 പേർ പിടിയിൽ.

മൈസൂരു : കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം നഞ്ചൻഗുഡിൽ വഴിയരികിൽ തള്ളിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ.

കോഴിക്കോട് സ്വദേശികളായ ലോറി ഡ്രൈവർ അഫ്സൽ(27),സയ്യിദ് മുഹമ്മദ്
(40) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ആടക്കനഹള്ളി വ്യവസായ മേഖലയിലാണ് കോഴിക്കോട്ടെ
സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മാലിന്യം ലോറിയിൽ കൊണ്ടുവന്ന് വഴിയിരികിൽ ഉപേക്ഷിച്ചത്.

  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

മുൻപും സമാനമായ രീതിയിൽ കേരളത്തിൽ നിന്നുള്ള പ്ലാസ്റ്റിക്, ബയോമെഡിക്കൽ മാലിന്യങ്ങൾ ബന്ദിപ്പൂർ വനത്തിലും ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ തള്ളിയിട്ടുണ്ട്.

ഇതിനെതിരെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us