പൗരത്വനിയമ ഭേദഗതി; ബെംഗളൂരു, മൈസൂരു, മംഗളൂരു, ശിവമോഗ ജില്ലകളിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം

ബെംഗളൂരു: പൗരത്വനിയമ ഭേദഗതി, ദേശീയപൗരത്വ പട്ടിക എന്നിവയ്ക്കെതിരേ ബെംഗളൂരു,  മൈസൂരു, മംഗളൂരു, ശിവമോഗ ജില്ലകളിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് വിദ്യാർത്ഥികളും പ്രതിഷേധവുമായി എത്തി.

വിവിധ സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും പ്രതിഷേധം നടത്തുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരും പ്രതിഷേധവുമായി എത്തിയത്. ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്.

  പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം

പ്ലക്കാർഡുകൾ കൈയിലേന്തിയാണ് മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ‘ഞങ്ങൾ ഇന്ത്യക്കാരല്ലെന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യംവന്നു? ദേശീയപൗരത്വ പട്ടിക ഭരണഘടനാ വിരുദ്ധമാണ്’ എന്നിങ്ങനെ എഴുതിയുള്ള പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ കൈയിലേന്തിയത്.

ഒരേ ചെടിത്തണ്ടിലെ രണ്ടുപൂക്കളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്നും പ്ലക്കാഡുകളിലെഴുതിയിരുന്നു. മലയാളത്തിലെഴുതിയ പ്ലക്കാഡുകളുമുണ്ടായിരുന്നു.

സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെ മുന്നിലായിരുന്നു പ്രതിഷേധം. ഡൽഹി ജാമിയ മിലിയ, ഉത്തർപ്രദേശിലെ അലീഗഡ് സർവകലാശാലകളിലെ പോലീസ് അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിച്ചു.

  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ അധ്യാപകരും ജീവനക്കാരും രംഗത്തെത്തി. രാജ്യത്ത് ശരിയായ രീതിയിൽ ചിന്തിക്കുന്ന എല്ലാവരും മുന്നോട്ടുവന്ന് സംസാരിക്കേണ്ട സമയമാണിതെന്ന് അധ്യാപകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്
[masterslider id="10"]

Related posts

Click Here to Follow Us