ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് കള്ളപ്പണം ഒഴുകുന്നുതായി റിപ്പോര്‍ട്ട്!

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്ശേഷം സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 3,69,18,325 കോടി രൂപ. ഇന്നലെ മാത്രം സംസ്ഥാനത്ത് പിടികൂടിയത് 42 ലക്ഷം രൂപയാണ്.

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്റ്റാറ്റിക് സര്‍വൈല്യന്‍സ് ടീം (എസ്.എസ്.ടി) സംസ്ഥാനത്ത് പരിശോധന നടത്തുന്നത്.  പിടിച്ചെടുക്കുന്നത് രേഖകളില്ലാത്ത ലക്ഷങ്ങള്‍.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്റ്റാറ്റിക് സര്‍വൈല്യന്‍സ് ടീം പരിശോധന സജീവമാക്കിയിരുന്നു. 323 ഫ്ലയി൦ഗ്  സ്‌ക്വാഡുകളും 578 എസ്.എസ്.ടി സംഘങ്ങളുമാണ് സംസ്ഥാനത്ത് പരിശോധന സജീവമാക്കിയിരിക്കുന്നത്.

എസ്.എസ്.ടി സംഘം സംസ്ഥാനത്തുടനീളം ഇതുവരെ നടത്തിയ പരിശോധനയില്‍ 3,69,18,325 രൂപ പിടിച്ചെടുത്തതായും ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

പരിശോധന കൂടാതെ, ഫ്ലയി൦ഗ് സ്‌ക്വാഡ് 195 കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്.എസ്.ടി 7 കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

1,21,538 രൂപ വിലമതിക്കുന്ന 435 ലിറ്റര്‍ ഐ.എം.എലും മറ്റ് മദ്യങ്ങളും സംസ്ഥാന എക്‌സൈസ് വകുപ്പ് പിടിച്ചെടുക്കുകയുണ്ടായി. പരിശോധനയില്‍ ലൈസന്‍സ് ലംഘനം ഉള്‍പ്പെടെ 51 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം 4,68,37,794 രൂപയുടെ മദ്യം മാത്രം പിടിച്ചെടുത്തതായും സംഘം പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ഏതെല്ലാം രാഷ്ട്രീയപാര്‍ട്ടികളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഈ വിഷയത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കോടികള്‍ ഒഴുക്കുകയാണെന്നും അതിനോട് മത്സരിച്ചു ജയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്
[masterslider id="10"]

Related posts